eKYC പ്രക്രിയക്ക് മാർഗ്ഗനിർദ്ദേശങ്ങളുമായി ഖത്തർ സെൻട്രൽ ബാങ്ക്

സാമ്പത്തിക സാങ്കേതികവിദ്യ (ഫിൻടെക്) വികസിപ്പിക്കുന്നതിന്റെ ഫലമായി, ഖത്തർ സെൻട്രൽ ബാങ്ക് “ഇലക്‌ട്രോണിക് നോ യുവർ കസ്റ്റമർ” സംവിധാനത്തിനായി പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഖത്തർ സെൻട്രൽ ബാങ്ക് വെബ്‌സൈറ്റിൽ നിർദ്ദേശങ്ങൾ കാണാവുന്നതാണ്. 

സാമ്പത്തിക മേഖലയിൽ സുതാര്യതയും സുരക്ഷയും വർദ്ധിപ്പിക്കുന്നതിന് eKYC നിർദ്ദേശങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം ഖത്തർ സെൻട്രൽ ബാങ്ക് വിശദീകരിച്ചു. eKYC നടപടിക്രമങ്ങൾ വികസിപ്പിച്ചെടുക്കുന്നതിലൂടെ, കള്ളപ്പണം വെളുപ്പിക്കലും തീവ്രവാദത്തിന് ധനസഹായവും തടയുന്നതിനുള്ള നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്നും QCB ഉറപ്പാക്കുന്നു.

ഇലക്ട്രോണിക് ഐഡന്റിറ്റി വെരിഫിക്കേഷൻ ആധുനിക സാങ്കേതിക വിദ്യയും ഐഡന്റിറ്റി ഡാറ്റയും ഉപയോഗിച്ച് വിദൂരമായി ഉപഭോക്താക്കളുടെ ഐഡന്റിറ്റി പരിശോധിക്കാൻ ധനകാര്യ സ്ഥാപനങ്ങൾക്ക് അവസരമൊരുക്കുന്ന ഡിജിറ്റൽ ഉപകരണമാണ്. 

ആയതിനാൽ KYCയും ഐഡന്റിറ്റി പരിശോധനയും ഖത്തറിലെ സാമ്പത്തിക മേഖലയിലെ അടിസ്ഥാന ആശയങ്ങളായി കണക്കാക്കപ്പെടുന്നു.  നടപടിക്രമങ്ങൾ വ്യക്തികളെ ഇലക്ട്രോണിക് ആയും വിദൂരമായും അവരുടെ ഐഡന്റിറ്റി സ്ഥാപിക്കാൻ അനുവദിക്കുന്നു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv

Exit mobile version