ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പഴയ കറൻസി (നാലാം പതിപ്പ്) മാറിയെടുക്കാനുള്ള കാലാവധി നീട്ടിയതായി ഖത്തർ സെൻട്രൽ ബാങ്ക് അറിയിച്ചു.
50,000 QR-ൽ കൂടുതലുള്ള തുകയുടെ ഉറവിടം ആന്റി-മണി ലോണ്ടറിങ് ആന്റ് ടെററിസ്റ്റ് ഫിനാൻസിംഗ് കമ്മറ്റിയുടെ ആവശ്യങ്ങൾക്കനുസൃതമായി വെളിപ്പെടുത്തണമെന്നും ക്യൂസിബി ട്വിറ്ററിൽ അറിയിച്ചു.
ബാങ്കുകളിൽ അക്കൗണ്ടുള്ളവർ എക്സ്ചേഞ്ച് ചെയ്യുമ്പോൾ ബാങ്കുകൾ ഇതും ചെയ്യണം.
എന്നാൽ, ബാങ്കുകളിൽ അക്കൗണ്ടില്ലാത്തവരും ബാങ്കുകളുമായുള്ള എക്‌സ്‌ചേഞ്ച് നടപടികൾ പൂർത്തിയാക്കണം. അതിന് കഴിയുന്നില്ലെങ്കിൽ ക്യുസിബിയിലേക്ക് പോകണമെന്നും ഖത്തർ സെൻട്രൽ ബാങ്ക് വ്യക്തമാക്കി.
രാജ്യത്തിന് പുറത്ത് നിന്നുള്ള സന്ദർശകരെ സംബന്ധിച്ചിടത്തോളം, അവർക്ക് ഇവ ചെയ്യാനാകും:
- ബാങ്കുകൾ വഴിയുള്ള വിനിമയം.
- ഖത്തർ സെൻട്രൽ ബാങ്ക് വഴിയുള്ള വിനിമയം.
- രണ്ട് സാഹചര്യങ്ങളിലും പോർട്ട് ഓഫ് എൻട്രി നൽകിയ ഖത്തറിലെ ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസിന്റെ ഡിസ്ക്ളോഷർ രേഖ അറ്റാച്ച് ചെയ്യേണ്ടതാണ്.