ഖത്തർ, ജിസിസി പൗരന്മാർക്ക് ഐഡി ഉപയോഗിച്ച് ജിസിസിയിൽ എവിടെയും യാത്ര ചെയ്യാം

ഖത്തർ പൗരന്മാർക്കും മറ്റ് ജിസിസി രാജ്യങ്ങളിലെ പൗരന്മാർക്കും അവരുടെ ഐഡി കാർഡ് ഉപയോഗിച്ച് ഖത്തറിലേക്കും മറ്റ് ജിസിസി രാജ്യങ്ങളിലേക്കും യാത്ര ചെയ്യാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എന്നാൽ ഖത്തരി ഐഡിയുള്ള പ്രവാസികൾക്ക് ഈ ആനുകൂല്യം നിലവിൽ അനുവദിച്ചിട്ടില്ല.

2022 ഏപ്രിൽ 29 വെള്ളിയാഴ്ച മുതൽ ഖത്തർ പൗരന്മാർക്കും ജിസിസി രാജ്യങ്ങളിലെ പൗരന്മാർക്കും ഖത്തറിലേക്കും മറ്റ് ജിസിസി രാജ്യങ്ങളിലേക്കും യാത്ര ചെയ്യാനും തിരിച്ചും ഐഡി കാർഡ് ഉപയോഗിക്കാമെന്നും മന്ത്രാലയം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.  

മറ്റ് ഗൾഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഖത്തർ പൗരന്മാർ അവർ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന രാജ്യങ്ങളുടെ യാത്രാ ആവശ്യകതകൾ പൂർത്തിയാക്കണം.

ഈ നടപടി GCC രാജ്യങ്ങളിലെ പൗരന്മാരുടെ സഞ്ചാരം സുഗമമാക്കും കൂടാതെ COVID-19 നിയന്ത്രണങ്ങൾ ക്രമാനുഗതമായി എടുത്തുകളയാനും ലക്ഷ്യമിട്ടുള്ളതാണ്. 

Exit mobile version