കാബൂൾ എയർപോർട്ട്: ചുമതല പൂർത്തിയാക്കി ഖത്തർ

പ്രത്യേക ഖത്തരി സാങ്കേതിക സംഘം കാബൂൾ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തങ്ങളുടെ ചുമതലകൾ വിജയകരമായി പൂർത്തിയാക്കിയതായി കാബൂളിലെ ഖത്തർ എംബസി അറിയിച്ചു.

ശനിയാഴ്ച വിദേശകാര്യ മന്ത്രാലയത്തിന്റെ (MoFA) പ്രസ്താവന പ്രകാരം, അഫ്ഗാൻ ജനതയ്ക്ക് മാനുഷികവും വികസനപരവുമായ സഹായങ്ങൾ നൽകുന്നതിന് നിർണായകമായ കാബൂൾ വിമാനത്താവളം അന്താരാഷ്ട്ര നിലവാരത്തിന് അനുസൃതമായി പുനരുജ്ജീവിപ്പിക്കാൻ ഖത്തർ സാങ്കേതിക സംഘം സഹായിച്ചു.

വിമാനത്താവളത്തിലേക്കുള്ള പതിവ് ഗതാഗതവും പുനസ്ഥാപിച്ചു.

കാബൂളിലെ ഖത്തർ എംബസി, സഹോദരങ്ങളായ അഫ്ഗാൻ ജനതയുടെ അഭിവൃദ്ധിക്കുവേണ്ടിയുള്ള ഖത്തറിന്റെ പ്രതിബദ്ധത പുതുക്കുന്നതായി പ്രസ്താവനയിൽ പറഞ്ഞു.

Exit mobile version