ഖത്തരി ടീം പരിശീലനം തുടങ്ങി; പൊതുജനങ്ങൾക്കും കാണാം

ഫിഫ ലോകകപ്പ് ഖത്തർ 2022 ന്റെ ഒരുക്കങ്ങളുടെ ഭാഗമായി ഖത്തർ ദേശീയ ഫുട്ബോൾ ടീം ശനിയാഴ്ച ലോക്കൽ പരിശീലന ക്യാമ്പ് ആരംഭിച്ചു. പരിശീലനം അടുത്ത ബുധനാഴ്ച വരെ തുടരും.

അൽ സദ്ദ് ക്ലബിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ ആദ്യ പരിശീലന സെഷൻ ഇന്ന് നടന്നു. പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും പങ്കെടുക്കാവുന്ന രണ്ടാമത്തെ സെഷൻ ഞായറാഴ്ച തുടരുമെന്ന് ഖത്തർ ഫുട്ബോൾ അസോസിയേഷൻ (ക്യുഎഫ്എ) അറിയിച്ചു.

ലോകകപ്പിൽ ഖത്തർ ടീമിനെ പിന്തുണയ്ക്കുന്നതിനായി അസോസിയേഷൻ ആരംഭിച്ച പ്രൊമോഷണൽ കാമ്പയിന്റെ ഭാഗമായി ടീമും ആരാധകരും തമ്മിൽ ആശയവിനിമയം ലക്ഷ്യമിട്ടാണ് തുറന്ന പരിശീലനം.

അതേസമയം, കഴിഞ്ഞ ജൂണിൽ സ്‌പെയിനിലും പിന്നീട് ഓസ്ട്രിയയിലും ആരംഭിച്ച ക്യാമ്പുകളുടെ വിപുലീകരണമായി സ്‌പെയിനിലെ മാർബെല്ലയിലേക്ക് പുതിയ ക്യാമ്പ് ആരംഭിക്കുന്നതിനായി ഖത്തറി ടീം പ്രതിനിധി സംഘം, പ്രാദേശിക പരിശീലനം അവസാനിക്കുന്ന അടുത്ത ബുധനാഴ്ച പുറപ്പെടും.

Exit mobile version