പടിഞ്ഞാറൻ രാജ്യങ്ങളിൽ പ്രതീക്ഷിക്കുന്ന ഏതൊരു സാമ്പത്തിക മാന്ദ്യത്തെയും നേരിടാൻ ഖത്തരി സമ്പദ്‌വ്യവസ്ഥയ്ക്ക് കരുത്തുള്ളതായി യുഎസ്-ഖത്തരി ബിസിനസ് കൗൺസിൽ (യുഎസ്‌ക്യുബിസി) പ്രസിഡന്റ് സ്കോട്ട് ടെയ്‌ലർ അഭിപ്രായപ്പെട്ടു. പാശ്ചാത്യ ലോകത്തെ മാന്ദ്യത്തിന്റെ ആഘാതം ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കുമെന്ന കണക്കുകൂട്ടലിന്റെ പശ്ചാത്തലത്തിലാണ് ടെയ്‌ലറിന്റെ നിരീക്ഷണം.
ഖത്തർ വാർത്താ ഏജൻസിയോട് (ക്യുഎൻഎ) സംസാരിച്ച ടെയ്‌ലർ, അനുയോജ്യമായ ഊർജ വിലയും ചലനാത്മക സമ്പദ്‌വ്യവസ്ഥയും ഉള്ളതിനാൽ, ഉണ്ടായേക്കാവുന്ന മാന്ദ്യത്തെ നേരിടാൻ ഖത്തർ ശക്തമാണെന്നും, ഇത് കമ്പനികളിലോ റിയൽ എസ്റ്റേറ്റിലോ മറ്റ് മേഖലകളിലോ നിക്ഷേപിക്കാൻ വലിയ അവസരമൊരുക്കുമെന്നും പറഞ്ഞു.
ഖത്തരി നിക്ഷേപകർക്ക് കുറഞ്ഞ ചെലവിലുള്ള ഡീലുകളിലൂടെ മൂലധനം നിക്ഷേപിക്കാനും ലാഭം കൊയ്യാനും കഴിയും. അത് ലോകം നിലവിലെ മാന്ദ്യത്തിന്റെ ഇടവേളയിൽ നിന്ന് കരകയറുമ്പോൾ ഖത്തറിന് ധാരാളം വരുമാനം നൽകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/ETZibLnOU6HDxQYluvP8Yi