ഖത്തർ എനർജി നവംബർ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു.
പ്രീമിയം ഗ്രേഡ് പെട്രോളിൻ്റെ ഇന്ധനവില മാറ്റമില്ലാതെ തുടരുമ്പോൾ സൂപ്പർ ഗ്രേഡ് പെട്രോളിൻ്റെയും ഡീസലിൻ്റെയും നിരക്കിൽ വർദ്ധനവുണ്ട്.
പ്രീമിയം പെട്രോൾ ലിറ്ററിന് 1.90 റിയാലെന്ന ഒക്ടോബറിലെ അതേ വിലയിൽ തുടരുന്നു, സൂപ്പർ ഗ്രേഡ് പെട്രോളിന് ഒക്ടോബറിൽ 2.05 റിയാൽ ആയിരുന്നത് 2.10 റിയാൽ ആയി വർധിച്ചു.
അതേസമയം, ഒക്ടോബറിലെ വിലയായ 2 റിയാലിനെ അപേക്ഷിച്ച് നവംബറിൽ ഡീസൽ വില ലിറ്ററിന് 2.05 റിയാലായിട്ടുണ്ട്.