ചൈനയ്ക്ക് പ്രതിവർഷം 3 ദശലക്ഷം ടൺ ലിക്വിഫൈഡ് നാച്ച്വറൽ ഗ്യാസ് (എൽഎൻജി) വിതരണം ചെയ്യുന്നതിനുള്ള പുതിയ ദീർഘകാല കരാറിൽ ഖത്തർ എനർജിയും ഷെല്ലും ഒപ്പുവച്ചു. 2025 ജനുവരിയിൽ എൽഎൻജി ഡെലിവറികൾ ആരംഭിക്കും. ആഗോളതലത്തിൽ വർധിച്ചു വരുന്ന ഊർജ്ജസംബന്ധമായ ആവശ്യം നിറവേറ്റുന്നതിൽ ഇരു കമ്പനികളുടെയും പ്രതിബദ്ധത ഇതിലൂടെ കാണിക്കുന്നു.
ഈ കരാർ ചൈനയുടെ എൽഎൻജി വിപണിയുടെ തുടർച്ചയായ വളർച്ചയെ എടുത്തു കാണിക്കുന്നു, ഇത് ലോകത്തിലെ ഏറ്റവും വലിയ വിപണിയായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
“ഞങ്ങളുടെ പങ്കാളിയായ ഷെല്ലുമായി ഈ പുതിയ ദീർഘകാല എൽഎൻജി കരാർ ഒപ്പിടുന്നതിൽ സന്തോഷമുണ്ട്. ചൈനയിലെ ഷെല്ലിൻ്റെ ഉപഭോക്താക്കളുടെ ആവശ്യങ്ങളും ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് എൽഎൻജി വിതരണം ചെയ്യുന്നതിൽ ഞങ്ങൾക്കുള്ള പങ്കിനെയും പിന്തുണയ്ക്കുന്നു.” ഖത്തറിൻ്റെ ഊർജകാര്യ സഹമന്ത്രിയും ഖത്തർ എനർജി സിഇഒയുമായ സാദ് ഷെരീദ അൽ-കാബി അഭിപ്രായപ്പെട്ടു.