തൊഴിലാളികൾക്ക് സാമ്പത്തിക സഹായം; “വർക്കേഴ്‌സ് സപ്പോർട്ട് ആന്റ് ഇൻഷുറൻസ് ഫണ്ടു”മായി ഖത്തർ

തൊഴിലാളി ക്ഷേമം ലക്ഷ്യമിട്ടുള്ള വർക്കേഴ്‌സ് സപ്പോർട്ട് ആൻഡ് ഇൻഷുറൻസ് ഫണ്ടിന്റെ കരട് നിയമത്തിന് ഖത്തർ കാബിനറ്റ് അംഗീകാരം നൽകി.

പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനിയുടെ അധ്യക്ഷതയിൽ ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്.

തൊഴിലാളികളെ പിന്തുണയ്ക്കുക, സുരക്ഷിതമാക്കുക, പരിപാലിക്കുക, അവരുടെ അവകാശങ്ങൾ ഉറപ്പ് വരുത്തുക, അവർക്ക് ആരോഗ്യകരവും സുരക്ഷിതവുമായ തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യുക എന്നിവയാണ് വർക്കേഴ്‌സ് ഇൻഷുറൻസ് ഫണ്ട് ലക്ഷ്യമിടുന്നത്.

ഇതിനായി, ഫണ്ട് ആവശ്യമായ എല്ലാ അധികാരങ്ങളും കഴിവുകളും വിനിയോഗിക്കും. പ്രധാന ലക്ഷ്യങ്ങൾ താഴെ പറയുന്നു:

1- തൊഴിലാളികളെ പിന്തുണയ്ക്കുന്നതിനും സംരക്ഷിക്കുന്നതിനും സുസ്ഥിരവും ആവശ്യമായതുമായ സാമ്പത്തിക സഹായങ്ങൾ നൽകുക.

2- തൊഴിൽ തർക്ക പരിഹാര സമിതികൾ തീരുമാനിച്ച തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പുവരുത്തുക. തുടർന്ന് തൊഴിലുടമയിൽ നിന്ന് ആവശ്യമായ തുക ആവശ്യപ്പെടുക.

3- ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് കളിസ്ഥലങ്ങളോ വിനോദ വേദികളോ തൊഴിലാളികളുടെ പാർപ്പിടങ്ങളോ ഒരുക്കുന്നതിന് സംഭാവന ചെയ്യുക.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/K6aHB4QcILIA2uoZieRCwp

Exit mobile version