അറബ് സിവിൽ ഏവിയേഷൻ സംഘടനയിൽ ഖത്തറിന് എക്സിക്യുട്ടീവ് അംഗത്വം

റബാത് (മൊറോക്കോ): അറബ് രാജ്യങ്ങളുടെ വ്യോമഗതാഗത സംഘടനയിൽ ഖത്തറിന് എക്സിക്യൂട്ടീവ് അംഗത്വം ലഭിച്ചു. മൊറോക്കോ തലസ്ഥാനമായ റബാത്തിൽ ഇന്ന് നടന്ന സംഘടനയുടെ ഇരുപത്തിയാറാമത് ഓർഡിനറി സെഷൻ ജനറൽ അസംബ്ലി ഇലക്ഷനിലാണ് തീരുമാനം. ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി (QCAA) ചെയർമാൻ അബ്ദുല്ലാഹ് ബിൻ നാസർ ബിൻ തുർക്കി അൽ സുബേയി ഖത്തറിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ചടങ്ങിൽ എക്സിക്യൂട്ടീവ് അംഗത്വം ലഭിച്ചതിലുള്ള സന്തോഷം രേഖപ്പെടുത്തി. 

കമ്മറ്റിയിലേക്ക് ഖത്തറിനെ വീണ്ടും തിരഞ്ഞെടുത്തത് സിവിൽ ഏവിയേഷൻ ഉൾപ്പെടെ എല്ലാ സംയുക്ത അറബ് പദ്ധതികളിലും ഖത്തർ വഹിക്കുന്ന ഒഴിച്ചുകൂടാനാകാത്ത പ്രാധാന്യത്തിനുള്ള അംഗീകാരമാണെന്നു അദ്ദേഹം പറഞ്ഞു. നേരത്തെ 2018 മെയിൽ നടന്ന അറബ് സിവിൽ ഏവിയേഷൻ സംഘടനയുടെ തിരഞ്ഞെടുപ്പിലും ഖത്തർ എക്സിക്യൂട്ടീവ് കൗണ്സിലിലേക്കുള്ള അംഗത്വം കരസ്ഥമാക്കിയിരുന്നു.

Exit mobile version