ഇന്ത്യ തങ്ങളുടെ ഊർജ്ജസ്രോതസുകൾ വിപുലീകരിക്കാൻ പ്രവർത്തിക്കുമ്പോൾ അവരെ പിന്തുണയ്ക്കാൻ തയ്യാറാണെന്ന് ഖത്തർ ഊർജ മന്ത്രിയും ഖത്തർ എനർജി സിഇഒയുമായ സാദ് ഷെരീദ അൽ കാബി പറഞ്ഞു.
ഇന്ത്യ എനർജി വീക്ക് 2025-ന്റെ ഭാഗമായി ഒരു ഹൈഡ്രജൻ ബസിൽ സഞ്ചരിക്കുമ്പോൾ അദ്ദേഹം ഇന്ത്യയുടെ ഊർജ പദ്ധതികളെയും നേട്ടങ്ങളെയും പ്രശംസിച്ചു. ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിന് എണ്ണ, വാതകം, കൽക്കരി, സൗരോർജ്ജം, കാറ്റ് എന്നിവയുൾപ്പെടെ വിവിധ ഊർജ്ജ സ്രോതസ്സുകളുടെ സന്തുലിതമായ മിശ്രിതം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
പെട്രോകെമിക്കലുകളുടെ പ്രാധാന്യവും അദ്ദേഹം എടുത്തുകാണിച്ചു, വസ്ത്രങ്ങൾ, ഷൂസ്, ബസിന്റെ ഭാഗങ്ങൾ എന്നിവ പോലെയുള്ള നിരവധി ദൈനംദിന ഉൽപ്പന്നങ്ങൾ എണ്ണയിൽ നിന്നും വാതകത്തിൽ നിന്നുമാണ് വരുന്നതെന്ന് വിശദീകരിച്ചു.
സാമ്പത്തിക വളർച്ചയെ സഹായിക്കുന്നതിന് മറ്റ് ഊർജ്ജ സ്രോതസ്സുകൾക്കൊപ്പം കൽക്കരി ഉൾപ്പെടെയുള്ള സ്വന്തം വിഭവങ്ങൾ ഇന്ത്യ ഉപയോഗിക്കണമെന്നും അൽ-കഅബി കൂട്ടിച്ചേർത്തു.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/KIN30zTLtBDKISiedAzBHx