ദോഹ: ഖത്തർ ലോകകപ്പ് 2022 ന്റെ ഭാഗ്യചിഹ്നം പുറത്തിറക്കി. ലഈബ് എന്നു പേരുള്ള ചിഹ്നം അറബി ഭാഷയിൽ “സൂപ്പർ സ്‌കിൽഡ് പ്ലെയർ” എന്നർത്ഥം ഉള്ളതാണ്. ആത്മവിശ്വാസത്തിന്റെ പ്രതീകമായും പ്രേരണ ശക്തിയുമായാണ് ലഈബ് കരുതപ്പെടുന്നത്.
അതേസമയം, 2022 ലോകകപ്പിന്റെ ഗ്രൂപ്പ് ടീമുകളെ നിശ്ചയിക്കുന്ന ഫൈനൽ ഡ്രോ ദോഹ എക്സിബിഷൻ ആന്റ് കണ്വെന്ഷൻ സെന്ററിൽ പുരോഗമിക്കുന്നു. അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ഉൾപ്പെടെയുള്ളവർ പങ്കെടുന്ന ചടങ്ങിൽ വിവിധ ഉന്നത ഫിഫ ഡ്രോ അസിസ്റ്റന്റുമാർ ചേർന്ന് ടീമുകളെ തിരഞ്ഞെടുക്കും.
ഹോളിവുഡ് താരം ഇദ്രിസ് എൽബ, പ്രശസ്ത സ്പോർട്സ് ആങ്കർ രേഷ്‌മിൻ ചൗധരി എന്നിവരാണ് ചടങ്ങ് അവതരിപ്പിക്കുന്നത്. കൂടാതെ നിരവധി കലാകാരന്മാർ അണിനിരന്ന വേദിയിൽ ഇന്ന് പുറത്തിറക്കിയ ലോകകപ്പ് ഔദ്യോഗിക സൗണ്ട് ട്രാക്കിലെ ആദ്യ സിംഗിളും ആലപിക്കപ്പെട്ടു.