ആദ്യ യുഎഇ-ഖത്തർ സൂപ്പർകപ്പ്: കിക്കോഫ് ഏപ്രിലിൽ ദോഹയിൽ

ഖത്തറും യുണൈറ്റഡ് അറബ് എമിറേറ്റുകളും തമ്മിലുള്ള സൗഹൃദ ഫുട്ബോൾ ഇവൻ്റായ ആദ്യ ഖത്തർ-യുഎഇ സൂപ്പർ കപ്പിന് വേദിയൊരുങ്ങി. ഖത്തറിൻ്റെ അമീർ കപ്പ് ചാമ്പ്യൻമാരായ അൽ അറബിയും യുഎഇയുടെ പ്രസിഡൻ്റ്സ് കപ്പ് ജേതാക്കളായ ഷാർജയും തമ്മിലുള്ള ആദ്യ മത്സരത്തോടെ ടൂർണമെൻ്റ് 2024 ഏപ്രിൽ 12ന് ദോഹയിൽ കിക്കോഫ് ആകും.

2022-2023 ADNOC പ്രോ ലീഗ് ചാമ്പ്യൻമാരായ ഷബാബ് അൽ അഹ്‌ലിയും 2022-2023 ഖത്തർ സ്റ്റാർസ് ലീഗ് ജേതാക്കളായ അൽ ദുഹൈലും തമ്മിലുള്ള മൽസരം ഏപ്രിൽ 13-ന് ദുബായിൽ നടക്കുന്നതോടെ സൂപ്പർകപ്പിന്റെ ആവേശം ഇരുരാജ്യങ്ങളിലും അലയടിക്കും.

ദോഹയിലെ പ്രശസ്തമായ മന്ദാരിൻ ഓറിയൻ്റലിൽ വച്ചാണ് വിശദാംശങ്ങളുടെ പ്രഖ്യാപനം നടന്നത്. പ്രാദേശിക കായികരംഗത്ത് ഈ പുതിയ അധ്യായം സൃഷ്ടിക്കുന്നതിൽ ഒപ്പുവെക്കാനും ആഘോഷിക്കാനും ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ ഒത്തുകൂടി.

ഒപ്പുവെക്കൽ ചടങ്ങിൽ യുഎഇ പ്രോ ലീഗ് ചെയർമാൻ അബ്ദുല്ല നാസർ അൽ ജെനെബി, ഖത്തർ ഫുട്ബോൾ അസോസിയേഷൻ (ക്യുഎഫ്എ) വൈസ് പ്രസിഡൻ്റ് മുഹമ്മദ് ഖലീഫ അൽ സുവൈദി കൂടാതെ പ്രമുഖ കായിക താരങ്ങളും അന്താരാഷ്ട്ര മാധ്യമ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD

Exit mobile version