ദോഹ: 2022 ജൂലൈയിൽ ഖത്തർ 151,000 അന്താരാഷ്ട്ര സന്ദർശകരെ സ്വാഗതം ചെയ്തു, 2017 ന് ശേഷം ഒരു മാസത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന സന്ദർശകരുടെ എണ്ണമാണിത്.
2022 ജൂലൈയിൽ മൊത്തം എത്തിയവരുടെ എണ്ണത്തിൽ GCC വിപണികൾ 62% സംഭാവന നൽകി, സൗദി അറേബ്യയിൽ നിന്നുള്ള സന്ദർശകരാണ് ഏറ്റവുമധികം (43%). ഇന്ത്യ (7%), ഒമാൻ (6%), കുവൈറ്റ് (4%), ബഹ്‌റൈൻ (5%), യുഎഇ (4%), യുഎസ്എ (3%), യുകെ (3%) എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നിൽ.
ഏറ്റവും പുതിയ ടൂറിസം പ്രകടന കണക്കുകൾ കര വഴിയുള്ള യാത്ര വർദ്ധിച്ചുവരുന്നതായി കാണിക്കുന്നു. സന്ദർശകരിൽ 55% പേരും അബു സമ്ര അതിർത്തി കടന്ന് ഖത്തർ സന്ദർശിച്ചവരാണ്.
സൗദി അറേബ്യയുമായുള്ള അതിർത്തി പ്രതിദിനം 24,800 കാറുകൾ കടന്നുപോകാൻ കഴിയുന്ന രീതിയിലേക്ക് വികസിക്കപ്പെട്ടിട്ടുണ്ട്. ഇത് കരമാർഗമുള്ള പ്രവേശനം കൂടുതൽ സുഗമമാക്കാൻ സഹായിച്ചു.
വിമാനം വഴിയുള്ള വരവ് 45% ആണ്. സന്ദർശകരിൽ 1% കടൽ വഴിയാണ് എത്തിയത്.
ജൂലൈയിലെ ഈദ് ആഘോഷങ്ങളും സമ്മർ ഫെസ്റ്റിവലുകളുമാണ് സന്ദർശകരുടെ ഒഴുക്കിന് കാരണമായതെന്ന് കരുതപ്പെടുന്നു.