ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ലോകത്തിലെ ഏറ്റവും ഉയർന്ന ശരാശരി വാർഷിക ശമ്പളത്തിൽ ഒമ്പതാം സ്ഥാനത്തെത്തി ഖത്തർ. 2021ലെ ഖത്തറിന്റെ ശരാശരി വാർഷിക വരുമാനം 57,120 ഡോളറും പ്രതിവാര വരുമാനം 4,760 ഡോളറുമാണെന്ന് സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള തൊഴിൽ പ്ലാറ്റ്‌ഫോം ലെൻസ പറഞ്ഞു.
90,360 ഡോളർ ശരാശരി വാർഷിക വരുമാനമുള്ള സ്വിറ്റ്സർലൻഡ് ആണ് ഒന്നാം സ്ഥാനത്ത്. നോർവേ ($84,090), ലക്സംബർഗ് ($81,110), അയർലൻഡ് ($74,520), യുണൈറ്റഡ് സ്റ്റേറ്റ്സ് ($70,430) എന്നിവയാണ് തുടർ നാല് സ്ഥാനങ്ങളിൽ.
ഡെന്മാർക്ക്, സിംഗപ്പൂർ, സ്വീഡൻ എന്നിവയാണ് ഖത്തറിന് മുന്നിലുള്ള മറ്റു രാജ്യങ്ങൾ.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ >വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👇 https://chat.whatsapp.com/KQUGnSTIOYmG9WLSJb6RMi