വിശുദ്ധ റമദാനിൽ നോമ്പെടുക്കുന്നവർക്ക് വേണ്ടി ഖത്തറിലെ 20 സ്ഥലങ്ങളിൽ 700,000 ഇഫ്താർ വിരുന്ന് സംഘടിപ്പിക്കുമെന്ന് ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് എൻഡോവ്‌മെൻ്റ് അറിയിച്ചു. അൽ വാബിലെ ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഡിപ്പാർട്ട്‌മെൻ്റ് 2024 റമദാൻ ‘ഇഫ്താർ സയിം’ കാമ്പയിൻ പ്രഖ്യാപിച്ചത്.
ഒരു ദിവസം 24,000 പേർക്ക് ഡിപ്പാർട്ട്‌മെൻ്റിൻ്റെ ഇഫ്താർ പരിപാടിയുടെ പ്രയോജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എൻഡോവ്‌മെൻ്റ് ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ ഡോ. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ ഗാനേം അൽതാനി പറഞ്ഞു.
ജനസാന്ദ്രതയും തൊഴിൽ മേഖലയും അനുസരിച്ചാണ് ഇഫ്താർ പരിപാടിക്കുള്ള 20 സ്ഥലങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത്.
ഐൻ ഖാലിദ് (വ്യാഴം, വെള്ളി മാർക്കറ്റ്), അൽ സൈലിയ (പുതിയ സെൻട്രൽ മാർക്കറ്റ്), ഇൻഡസ്ട്രിയൽ ഏരിയ (ഈദ് പ്രയർ ഗ്രൗണ്ട്, സ്ട്രീറ്റ് 23 അൽ അത്തിയ), (സ്ട്രീറ്റ് 38 – എംപിരിക് ഹോസ്പിറ്റൽ), അൽ-റയ്യാൻ (ഈദ് പ്രാർഥന ഗ്രൗണ്ട്), അൽ മൊന്തസ, ഉമ്മുസലാൽ മുഹമ്മദ്, അൽ വക്ര (പഴയ അൽ വക്ര മാർക്കറ്റിന് എതിർവശത്ത്), അൽ ഖോർ (ഒത്മാൻ മസ്ജിദ്), ഫിരീജ് ബിൻ ഒമ്രാൻ (ഈദ് പ്രാർഥന ഗ്രൗണ്ട്) , അൽ അസീസിയ (ഈദ് പ്രാർത്ഥന ഗ്രൗണ്ട്), സൂഖ് അൽ അലി, അൽ സുലൈമി (നോർത്ത് ഫാംസ് ഏരിയ), മുറൈഖ്, മസ്ജിദ് നമ്പർ (879), അൽ തുമാമ — എന്നിങ്ങനെ 15 സ്ഥലങ്ങളിൽ റമദാൻ ടെൻ്റുകൾ സ്ഥാപിക്കും.
ഓൾഡ് എയർപോർട്ട് (ഫാമിലി ഷോപ്പിംഗ് കോംപ്ലക്‌സിന് പിന്നിൽ), ഉമ്മു ഗുവൈലിന (മജ്‌ലിസ് അൽ തവോൺ ട്രാഫിക് സിഗ്നലുകൾ), ഫിരീജ് ബിൻ മഹ്മൂദ് (ജൈദ പാലം), അൽ ഖുബാബ് മസ്ജിദിന് സമീപമുള്ള സൂഖ് ഫലേഹ്, സൽവ റോഡ് (അസാബ് അബു നഖ്‌ല) എന്നിവിടങ്ങളിൽ ഇഫ്താർ ഭക്ഷണം വിതരണം ചെയ്യുകയും ചെയ്യും.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD