ലോകത്തെ ഏറ്റവും വലിയ ടെക്നോളജി സമ്മേളനത്തിന് ആതിഥ്യമരുളാൻ ഖത്തർ

ലോകത്തെ ഏറ്റവും വലിയ സാങ്കേതിക സമ്മേളനമായ “വെബ് ഉച്ചകോടി 2024 (Web Summit 2024)” 2024 മാർച്ചിൽ ഖത്തറിൽ നടത്തുമെന്ന് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം (എംസിഐടി) ഇന്ന് അറിയിച്ചു.

ദോഹയിൽ നടക്കുന്ന വെബ് ഉച്ചകോടി ഖത്തർ, ആയിരക്കണക്കിന് അന്താരാഷ്‌ട്ര സംരംഭകരെയും നിക്ഷേപകരെയും പുതുതലമുറ ആശയദാതാക്കളേയും ഒരുമിച്ച് കൊണ്ടുവരുന്ന സമ്മേളനമാണ്. മിഡിൽ ഈസ്റ്റ് നോർത്ത് ആഫ്രിക്ക (MENA) മേഖലയിൽ നടക്കുന്ന ഇത്തരത്തിലുള്ള ആദ്യത്തേതുമാണ് ഇത്.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ, യൂറോപ്പ്, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, ഏഷ്യ എന്നിവിടങ്ങളിൽ സ്ഥാപിതമായ സാന്നിധ്യത്തിന് പുറമെ മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഇന്ത്യ എന്നിവിടങ്ങളിൽ വളരുന്ന ടെക് ഇക്കോസിസ്റ്റത്തിലേക്ക് വെബ് ഉച്ചകോടി ഖത്തർ പുതിയ അവസരങ്ങൾ തുറക്കും.

അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സ്റ്റാർട്ടപ്പ് രംഗം, സ്വകാര്യ മേഖല, സാങ്കേതിക നവീകരണത്തിനുള്ള സർക്കാർ പിന്തുണ എന്നിവയ്‌ക്കൊപ്പം അതിവേഗം വളരുന്ന സാങ്കേതിക ആവാസവ്യവസ്ഥയാണ് ഖത്തറിനുള്ളത്.

വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ഗ്ലോബൽ കോംപറ്റിറ്റീവ്നസ് റിപ്പോർട്ട് 2021 പ്രകാരം, മേഖലയിലെ മറ്റ് രാജ്യങ്ങളെ പിന്തള്ളി, നവീകരണത്തിനുള്ള ശേഷിയിൽ ആഗോളതലത്തിൽ 28-ാം സ്ഥാനത്താണ് ഖത്തർ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക്ക്ചെയിൻ, സൈബർ സുരക്ഷ തുടങ്ങിയ വളർന്നുവരുന്ന സാങ്കേതികവിദ്യകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ടെക്നോളജി ഇൻഫ്രാസ്ട്രക്ചറിലും രാജ്യം വൻതോതിൽ നിക്ഷേപം നടത്തുന്നു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/K6aHB4QcILIA2uoZieRCwp

Exit mobile version