2024 ജൂൺ മാസത്തിൽ ഖത്തറിലെ സ്വകാര്യ വാഹനങ്ങളുടെ വിൽപ്പന ശക്തമായ വളർച്ച രേഖപ്പെടുത്തി

2024 ജൂണിൽ, 6,333 പുതിയ രജിസ്ട്രേഷനുകളോടെ ഖത്തർ സ്വകാര്യ വാഹനങ്ങളുടെ എണ്ണത്തിൽ ശക്തമായ വളർച്ച രേഖപ്പെടുത്തി. ദേശീയ ആസൂത്രണ കൗൺസിൽ (എൻപിസി) പുറത്തു വിട്ട കണക്കുകളിൽ നിന്നാണ് ഈ വിവരങ്ങൾ ലഭ്യമായത്.

എന്നാൽ ഇക്കാലയളവിൽ പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷൻ പരിശോധിച്ചാൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 1.9 ശതമാനവും കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 28.9 ശതമാനവും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ആകെ 6,333 ഡ്രൈവിംഗ് ലൈസൻസുകൾ ഇക്കാലയളവിൽ വിതരണം ചെയ്‌തതിൽ 80% ഖത്തറികളല്ലാത്ത പുരുഷന്മാരും 13% ഖത്തറികളല്ലാത്ത സ്ത്രീകളും 5% ഖത്തരി പുരുഷന്മാരും 2% ഖത്തറി സ്ത്രീകളുമാണ്.

പുതിയ സ്വകാര്യ വാഹനങ്ങൾ 5,145 എണ്ണമാണ് രജിസ്‌ട്രേഷൻ നടന്നത്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 15.2% വർധിച്ചെങ്കിലും മുൻ മാസത്തേക്കാൾ 29.6% കുറഞ്ഞു. പുതിയ രജിസ്ട്രേഷനുകളുടെ 81.24 ശതമാനവും ഇവയാണ്. ട്രെയിലറുകളുടെ എണ്ണം 42 ആണ് ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 44.8 ശതമാനം ഉയർന്നപ്പോൾ മുൻ മാസത്തേക്കാൾ 12.5% ​​കുറഞ്ഞു. പുതിയ രജിസ്ട്രേഷനുകളിൽ 0.67 ശതമാനം ട്രെയിലറുകളാണ്.

പ്രൈവറ്റ് ട്രാൻസ്പോർട്ട് വാഹനങ്ങൾ 884 എണ്ണം രജിസ്‌ട്രേഷൻ നടന്നു. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 22.5 ശതമാനവും മുൻ മാസത്തേക്കാൾ 24 ശതമാനവും കുറഞ്ഞു. പുതിയ രജിസ്ട്രേഷനുകളുടെ 13.96 ശതമാനം ഇവയാണ്. സ്വകാര്യ മോട്ടോർസൈക്കിളുകളുടെ എണ്ണം 146 ആണ്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 33 ശതമാനവും മുൻ മാസത്തേക്കാൾ 8.2 ശതമാനവും കുറഞ്ഞു. പുതിയ രജിസ്ട്രേഷനിൽ 2.31 ശതമാനവും മോട്ടോർസൈക്കിളുകളാണ്.

ഹെവി വെഹിക്കിളുകളുടെ കണക്ക് 91 എണ്ണമാണ്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 22.9 ശതമാനവും മുൻ മാസത്തേക്കാൾ 43.1 ശതമാനവും കുറഞ്ഞു. പുതിയ രജിസ്ട്രേഷനിൽ 1.44% ഹെവി വെഹിക്കിളുകളാണ്. മറ്റ് നോൺ-സ്പെസിഫൈഡ് വാഹനങ്ങൾ 25 എണ്ണം രജിസ്‌റെഷൻ കഴിഞ്ഞപ്പോൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 96 ശതമാനവും മുൻ മാസത്തേക്കാൾ 60.3 ശതമാനവും കുറവാണ്. പുതിയ രജിസ്ട്രേഷനുകളുടെ 0.39% ഇവയാണ്.

Exit mobile version