ഖത്തറിൽ പ്രതിദിന കൊവിഡ് മുന്നൂറിനടുത്ത്; ഗൾഫിലാകെ രോഗം വർധിക്കുന്നു

ഖത്തറിൽ ഇന്ന് 296 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 207 പേർ രാജ്യത്തുള്ളവരും 89 പേർ വിദേശത്ത് നിന്നെത്തിയ യാത്രക്കാരുമാണ്. ഖത്തറിൽ ഈ വർഷം കോവിഡ് രണ്ടാം തരംഗം നിയന്ത്രണവിധേയമായ ശേഷം മാസങ്ങൾക്ക് ഇപ്പുറമാണ് പ്രതിദിന കേസുകൾ മുന്നൂറിനോട് അടുക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം ഖത്തറിൽ ഇന്ന് ഒരു മരണവും രേഖപ്പെടുത്തി; ആകെ മരണം 615 ആയി. പ്രതിദിന റിക്കവറി 133 ആയി കുറഞ്ഞതോടെ, ആകെ കേസുകൾ 2729 ആയി ഉയർന്നു.

അതേസമയം, ഗൾഫിൽ ആകെ കൊറോണ വീണ്ടും വർധിക്കുന്നതായാണ് കാണുന്നത്. യുഎഇയിൽ കേസുകൾ കുതിച്ചുയർന്ന് ഇന്ന് 1803 രേഖപ്പെടുത്തി. സൗദി അറേബ്യയിൽ ഇന്ന് 389 കേസുകളാണ് സ്ഥിരീകരിച്ചത്.

ഏറെക്കുറെ കേസുകൾ പൂജ്യത്തിലെത്തിയിരുന്ന ഒമാനിൽ ഇന്ന് 121 പുതിയ രോഗികളെ കണ്ടെത്തി. രാജ്യത്തെക്കുള്ള പ്രവേശനം വാക്സിനേഷൻ രണ്ട് ഡോസ് സ്വീകരിച്ചവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ 150 പുതിയ കേസുകൾ സ്ഥിരീകരിച്ച കുവൈത്തിൽ, രാജ്യത്ത് പ്രവേശനത്തിന് ഇന്ന് മുതൽ ബൂസ്റ്റർ ഡോസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. 

Exit mobile version