ഖത്തറിൽ ഇന്ന് 119 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ 12 പേർ വിദേശത്ത് നിന്നെത്തിയ യാത്രക്കാരും 107 പേർ ഖത്തർ നിവാസികളുമാണ്.
കഴിഞ്ഞ ഒരാഴ്ചയിലധികമായി ഖത്തറിൽ കോവിഡ് കേസുകൾ നൂറിന് മുകളിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇവയിൽ ഭൂരിഭാഗവും കമ്യൂണിറ്റി കേസുകളാണെന്ന പ്രത്യേകതയുമുണ്ട്. രാജ്യത്ത് പ്രതിദിന രോഗബാധ നൂറിനും താഴെയത്തി വളരെയേറെ കുറഞ്ഞതിന് ശേഷമാണ് വീണ്ടും നേരിയ വർധന രൂപപ്പെട്ടത്.
ഇന്നലെ 99 പേർ രോഗമുക്തി നേടിയതോടെ നിലവിൽ ആകെ ചികിത്സയിലുള്ളവർ 1360 പേരാണ്. എല്ലാ പുതിയ കേസുകളും ഐസൊലേഷനിൽ ആണെന്നും അവരുടെ ആരോഗ്യനിലയനുസരിച്ച് ആവശ്യമായ പരിചരണം ലഭിക്കുന്നതായും മന്ത്രാലയം അറിയിച്ചു.
ഖത്തറിൽ ഇതുവരെയായി റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 239871 ആണ്. രാജ്യത്ത് ഇതുവരെ 611 മരണമാണ് കോവിഡ് മൂലം സംഭവിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നടത്തിയ 21509 ടെസ്റ്റുകൾ ഉൾപ്പെടെ നടത്തിയതോടെ മന്ത്രാലയം ഇതുവരെ ആകെ നടത്തിയ 2859311 ടെസ്റ്റുകളിൽ നിന്നാണ് ഈ കണക്കുകൾ.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആശുപത്രിയിൽ പ്രവേശിച്ച 9 കേസുൾപ്പെടെ 64 പേർ ആശുപത്രിയിൽ ചികിത്സയിലുണ്ട്. ഇന്നലെ പ്രവേശിപ്പിച്ച 2 പേരുൾപ്പടെ 9 രോഗികളാണ് ഐസിയുവിലുള്ളത്.