ഗാസ മുനമ്പിൽ നിന്ന് പലസ്തീനികളെ ബലമായി നാടുകടത്താനുള്ള ആഹ്വാനത്തെ എതിർത്ത് ഖത്തർ

ഗാസ മുനമ്പിൽ നിന്ന് ഫലസ്തീൻ ജനതയെ ബലം പ്രയോഗിച്ച് കുടിയിറക്കാനുള്ള ശ്രമങ്ങളെ ഖത്തർ ഭരണകൂടം നിരാകരിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. സ്ട്രിപ്പിലെ ഉപരോധം പിൻവലിക്കാനും അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾക്കനുസൃതമായി സാധാരണക്കാർക്ക് പൂർണ്ണ സംരക്ഷണം നൽകാനും ഖത്തർ ആഹ്വാനം ചെയ്തു.

വടക്കൻ ഗാസ മുനമ്പിലെ ജനങ്ങളെ ഒഴിപ്പിക്കാനുള്ള ആഹ്വാനമുൾപ്പെടെ കൂട്ടായ ശിക്ഷാ നയം സ്വീകരിക്കുന്നതിന്റെ അപകടത്തെക്കുറിച്ച് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.  

സിവിലിയന്മാരെ അയൽരാജ്യങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാനോ അഭയം തേടാനോ നിർബന്ധിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും, അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന ഏറ്റുമുട്ടലുകളുടെ പ്രത്യാഘാതങ്ങൾ കൂടുതൽ വഷളാക്കുകയും ഫലസ്തീൻ ജനതയുടെ ദുരിതം വർധിപ്പിക്കുകയും ചെയ്യുമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

ഗാസയിലേക്ക് മെഡിക്കൽ, ഭക്ഷ്യ സഹായങ്ങൾ എത്തിക്കാനും പരിക്കേറ്റ സാധാരണക്കാരെ ഒഴിപ്പിക്കാനും അന്താരാഷ്ട്ര സംഘടനകളെ അനുവദിക്കുന്ന മാനുഷിക ഇടനാഴികൾ തുറക്കാൻ അടിയന്തരമായി നീങ്ങണമെന്ന് മന്ത്രാലയം അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിച്ചു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv

Exit mobile version