ലോകകപ്പ് ഉദ്ഘാടനത്തിൽ പാടാൻ 1600 ആരാധകരെ റിക്രൂട്ട് ചെയ്ത് ഖത്തർ

ഈ വർഷത്തെ ലോകകപ്പിന് യോഗ്യത നേടിയ ടീമുകളുടെ 1,600 ആരാധകരെ ഉദ്ഘാടന ചടങ്ങിൽ പാടാൻ ഖത്തറിലേക്കുള്ള എല്ലാ ചെലവുകളും നൽകി റിക്രൂട്ട് ചെയ്യുന്നതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.

ആരാധകർക്ക് കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും രാജ്യത്ത് തങ്ങാനും സോക്കർ ടൂർണമെന്റിനെയും ആതിഥേയ രാജ്യത്തെയും കുറിച്ചുള്ള സോഷ്യൽ മീഡിയ ആരാധക പ്രചാരണത്തിൽ ഭാഗമാകാനും കഴിയും. ഇതിനുള്ള മുഴുവൻ ചെലവും ഖത്തർ വഹിക്കും.

നവംബർ 20ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിലെ അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള, ഫാൻ തീം വിഭാഗത്തിൽ പാടാൻ 32 ടീമുകളിൽ നിന്നും ഓരോ ആരാധകർ ആവശ്യമാണ്, അവർ പ്രത്യേകമായ ഒരു ഗാനം അവതരിപ്പിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

Exit mobile version