ഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ (ഐടിയു) അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച്, ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി (ഐസിടി) വികസനത്തിന്റെ കാര്യത്തിൽ ലോകമെമ്പാടുമുള്ള മുൻനിര രാജ്യങ്ങളിലൊന്നായി ഖത്തർ റാങ്ക് ചെയ്യപ്പെട്ടു.
“മെഷറിങ് ഡിജിറ്റൽ ഡെവലപ്‌മെന്റ്: ഐസിടി വികസന സൂചിക 2023 (ഐഡിഐ)” എന്ന തലക്കെട്ടിൽ, 10 പ്രധാന സൂചകങ്ങളെ അടിസ്ഥാനമാക്കി ലോകത്തെ 169 രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും ഇന്റർനെറ്റ് പുരോഗതി റിപ്പോർട്ട് വിലയിരുത്തുന്നു.
ഈ സൂചകങ്ങളിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്ന ആളുകളുടെ ശതമാനം, മൊബൈൽ ബ്രോഡ്‌ബാൻഡ്, മൊബൈൽ ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് ട്രാഫിക്, മൊബൈൽ ഡാറ്റ ചാർജുകൾ, വോയ്‌സ് സേവനങ്ങൾ, മൊബൈൽ ഫോൺ ഉടമസ്ഥത എന്നിവ ഉൾപ്പെടുന്നു.
മൊത്തത്തിൽ, 98.7 ശതമാനവുമായി ഖത്തർ ആഗോളതലത്തിൽ മൂന്നാം സ്ഥാനത്തെത്തി. യുഎഇ (100 ശതമാനം), യുണൈറ്റഡ് സ്റ്റേറ്റ്സ് (99.1 ശതമാനം) എന്നിവയാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ.
റിപ്പോർട്ട് പ്രകാരം, ഖത്തറിൽ 99.7 ശതമാനം ആളുകളും ഇന്റർനെറ്റ് ഉപയോഗിക്കുന്നുണ്ട്. അതേസമയം ഇന്റർനെറ്റ് സൗകര്യമുള്ള വീടുകൾ 95 ശതമാനം വരും. ഖത്തറിലെ ജനസംഖ്യയുടെ 100 ശതമാനവും ചുരുങ്ങിയത് 3ജി മൊബൈൽ നെറ്റ്‌വർക്കിന്റെ പരിധിയിലാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ജനസംഖ്യയുടെ 99.8 ശതമാനവും ചുരുങ്ങിയത് 4G/LTE മൊബൈൽ നെറ്റ്‌വർക്കിന്റെ പരിധിയിൽ വരും. അതേസമയം ഖത്തറിൽ കുറഞ്ഞത് ഒരു മൊബൈൽ ഫോണെങ്കിലും ഉള്ള വ്യക്തികൾ 99.6 ശതമാനമാണ്.
2009-ലാണ് ITU ആദ്യത്തെ IDI അവതരിപ്പിക്കുന്നത്. ഇത് ഡിജിറ്റൽ അജണ്ടയുടെ ചുമതലയുള്ള നയരൂപകർത്താക്കളുടെ ഒരു പ്രധാന ഉപകരണമായി മാറി. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം, ഒരു പുതിയ രീതിശാസ്ത്രത്തെ അടിസ്ഥാനമാക്കി പ്രസിദ്ധീകരണം പുനരാരംഭിച്ചു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD