ഞായറാഴ്ച പുറത്തുവിട്ട പ്ലാനിംഗ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി (പിഎസ്എ) കണക്കുകൾ പ്രകാരം, ഖത്തറിലെ ജനസംഖ്യ സെപ്റ്റംബർ അവസാനത്തോടെ ഏകദേശം 30 ലക്ഷത്തിന് (2,985,029) അടുത്തെത്തി.
കഴിഞ്ഞ ഓഗസ്റ്റിനെ അപേക്ഷിച്ച് 1.6 ശതമാനം പ്രതിമാസ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഓഗസ്റ്റ് അവസാനത്തോടെ രേഖപ്പെടുത്തിയ 2,937,800-ൽ നിന്ന് ഒരു മാസത്തിനുള്ളിൽ 47,229 പേരാണ് ജനസംഖ്യയിൽ വർധിച്ചത്.
2021 സെപ്റ്റംബറിനെ അപേക്ഷിച്ച് 13.2 ശതമാനം വാർഷിക വർദ്ധനയും ഈ കണക്ക് സൂചിപ്പിക്കുന്നു.
ഏറ്റവും പുതിയ ഡാറ്റയിൽ, പ്രവാസികൾ ഉൾപ്പെടെ 2,167,885 പുരുഷന്മാരും 817,144 സ്ത്രീകളും ഖത്തറിലുണ്ട്. 2022 സെപ്തംബർ 30 വരെ ഖത്തറിന് പുറത്ത് പോയവരെ കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല.