100 രാജ്യങ്ങളിലേക്ക് വിസ-ഫ്രീ എൻട്രി; 9 റാങ്കുകൾ ഉയർന്ന് കുതിച്ച് ഖത്തർ പാസ്പോർട്ട്

100 ​​രാജ്യങ്ങളിൽ വിസ രഹിത പ്രവേശന ആനുകൂല്യവുമായി ഖത്തർ ആഗോളതലത്തിൽ പാസ്പോർട്ട് റാങ്കിംഗിൽ 46-ാം സ്ഥാനത്തെത്തി. ഹെൻലി പാസ്‌പോർട്ട് സൂചികയുടെ ഏറ്റവും പുതിയ പതിപ്പിൽ ലോകത്തിലെ 199 പാസ്‌പോർട്ടുകളുടെ റാങ്കിംഗിൽ ഒമ്പത് സ്ഥാനങ്ങൾ ഉയർന്നാണ് ഖത്തറിന്റെ ഈ നേട്ടം. 2019, 2020, 2021, 2022, 23 വർഷങ്ങളിൽ രാജ്യം യഥാക്രമം 57, 54, 60, 57, 55 സ്ഥാനങ്ങളിൽ ആയിരുന്നു.

ജിസിസി രാജ്യങ്ങളിൽ, 185 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനവുമായി ആഗോള റാങ്കിംഗിൽ 9-ാം സ്ഥാനത്തുള്ള യുഎഇക്ക് പിന്നിൽ ഖത്തർ രണ്ടാം സ്ഥാനത്താണ്.  

യഥാക്രമം 99, 88, 87, 86 സ്ഥലങ്ങളിലേക്ക് വിസ രഹിത പ്രവേശനവുമായി കുവൈറ്റ് 49-ാം സ്ഥാനത്തും സൗദി അറേബ്യ 56-ാം സ്ഥാനത്തും ബഹ്‌റൈൻ 57-ാം സ്ഥാനത്തും ഒമാൻ 58-ാം സ്ഥാനത്തുമുണ്ട്.

58 രാജ്യങ്ങളിൽ വിസ-ഫ്രീ എൻട്രിയുള്ള ഇന്ത്യ 82-ാം സ്ഥാനത്താണ്.

195 സ്ഥലങ്ങളിലേക്ക് വിസ രഹിത പ്രവേശനമുള്ള സിംഗപ്പൂരാണ് പട്ടികയിൽ ഒന്നാമത്. രണ്ടാം സ്ഥാനം 192 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനമുള്ള ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, സ്പെയിൻ എന്നീ രാജ്യങ്ങൾ പങ്കിടുന്നു. 

മൂന്നാം സ്ഥാനം ഓസ്ട്രിയ, ഫിൻലാൻഡ്, അയർലൻഡ്, ലക്സംബർഗ്, നെതർലാൻഡ്സ്, ദക്ഷിണ കൊറിയ, സ്വീഡൻ എന്നീ രാജ്യങ്ങൾ പങ്കിട്ടു. ഇവർക്ക് 191 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനമുണ്ട്.

26 രാജ്യങ്ങളിൽ മാത്രം വിസ-ഫ്രീ എൻട്രിയുള്ള അഫ്ഗാനിസ്ഥാൻ ലോകത്തിലെ ഏറ്റവും ദുർബലമായ പാസ്പോർട്ട് ആയി തുടരുന്നു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5

Exit mobile version