ഖത്തറിൽ സ്ത്രീകൾക്ക് മാത്രമായൊരു ബീച്ച്. അൽ ഷമാൽ മുനിസിപ്പാലിറ്റി അൽ-ഘരിയ ഏരിയയിലെ അൽ-മംലാ ബീച്ചാണ് ചൊവ്വാഴ്ച മുതൽ ഈ രീതിയിൽ ആരംഭിച്ചത്. ബീച്ച് ദിവസവും (രാവിലെ 9 മുതൽ രാത്രി 10 വരെ) സ്ത്രീ സന്ദർശകർക്കായി തുറന്നിരിക്കും.
അൽ-മംലാ ബീച്ചിന്റെ വിസ്തീർണ്ണം ഏകദേശം 15,000 ചതുരശ്ര മീറ്ററാണ്. വടക്ക് വശത്ത് നിന്ന് ഒരു പ്രധാന ഗേറ്റിലൂടെ ബീച്ചിൽ പ്രവേശിക്കാം.
കടൽത്തീരത്ത് വെള്ളം കയറുന്നത് തടയാൻ കടൽത്തീരത്ത് കയറുകൾ ഉപയോഗിച്ചുള്ള ബാരിയർ സ്ഥാപിച്ചിട്ടുണ്ട്. ഖത്തർ നാഷണൽ വിഷൻ 2030 ന്റെ ഭാഗമായി പൂർണമായും സോളാർ എനര്‍ജിയിലാണ് ബീച്ചിന്റെ പ്രവർത്തനം