ആകാശവിസ്മയങ്ങൾ, അമീറിന്റെ അഭിസംബോധന; ഖത്തർ നാഷണൽ ഡേ ആഘോഷങ്ങൾ സജീവം

ദോഹ: ഖത്തർ നാഷണൽ ഡേ പരേഡ് കോർണിഷിൽ സജീവമായി അരങ്ങേറി. രാവിലെയോടെ നിറഞ്ഞ പൗരന്മാരും താമസക്കാരുമടങ്ങുന്ന വേദിയെ അഭിസംബോധന ചെയ്ത് കൊണ്ട് അമീർ ശെയ്ഖ് തമീം അൽ ഥാനി എത്തി. ഖുറാൻ വചനങ്ങൾക്കും ദേശീയ ഗാനത്തിനും ശേഷം, 18 ഗൺ ഷോട്ടുകൾ കൊണ്ടാണ് ചടങ്ങിന് തുടക്കം കുറിച്ചത്. 

അബാബീൽ ഖത്തർ അമീരി എയർഫോഴ്സിന്റെയും അൽ സയീം എയർ കോളേജിന്റെയും നേത്രത്വത്തിൽ ആകാശത്ത് ചിത്രരൂപങ്ങൾ തീർത്ത വിമാന പ്രകടനങ്ങൾ വിസ്മയകരമായി. അമീരി ലാൻഡ് ഫോഴ്‌സ്, സായുധ സേന, പോലീസ് സേന, ജോയിന്റ് സ്‌പെഷ്യൽ ഫോഴ്‌സ് മുതലായവർ മാർച്ച് പരേഡ് നടത്തി. ജോയിന്റ് സ്‌പെഷ്യൽ ഫോഴ്‌സിന്റെ പാരാഗ്ലൈഡ് റൈഡിംഗ് ഷോയാണ് അത്ഭുകരമായ മറ്റൊരു കാഴ്ച്ച.

വേദിയിൽ ആവേശം പങ്കിട്ട ജനത്തിനെയാകെ കോർണിഷ് പാതയിലൂടെ നടന്ന് അമീർ അഭിസംബോധന ചെയ്തു. 

അറബ്, ലോകപ്പ് ആതിഥേയത്വം മുതൽ രാജ്യത്തിന്റെ കൊവിഡ് പോരാട്ടം വരെ പ്രമേയവത്കരിക്കുന്ന ദേശീയഗീതം മുഴങ്ങുന്ന വീഡിയോകളും ഖത്തർ ടെലിവിഷനിൽ പ്രദര്ശിപ്പിക്കുന്നുണ്ട്. പരിസ്‌ഥിതി സംരക്ഷണത്തെ പ്രത്യക്ഷമായും മൂല്യങ്ങളെ പരോക്ഷമായും സൂചിപ്പിച്ചു കൊണ്ട് “പൂർവികരുടെ പുൽമൈതാനങ്ങൾ: വിശ്വസ്തതയുമായി ബന്ധപ്പെട്ടത്’ എന്നാണ് ഈ വർഷത്തെ ഖത്തർ ദേശീയ ദിന മുദ്രാവാക്യം.

Exit mobile version