ക്യൂഐഡി ഉള്ളവർക്ക് സൗജന്യം; പുതിയ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ച് ഖത്തർ മ്യൂസിയം

ഖത്തർ മ്യൂസിയം അതിന്റെ ലോകോത്തര മ്യൂസിയങ്ങൾ, ഗാലറികൾ, എക്സിബിഷനുകൾ, പൈതൃക സൈറ്റുകൾ എന്നിവയിലേക്കുള്ള പ്രവേശനത്തിന് പുതിയ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു.

ഖത്തറിലെ എല്ലാ താമസക്കാർക്കും പൗരന്മാർക്കും സാധുതയുള്ള ക്യുഐഡി കാണിച്ചാൽ താൽക്കാലിക പ്രദർശനങ്ങൾ ഉൾപ്പെടെ എല്ലാ വേദികളിലേക്കും പൈതൃക സൈറ്റുകളിലേക്കും പ്രവേശനം സൗജന്യമായി തുടരുമെന്ന് ഖത്തർ മ്യൂസിയം അറിയിച്ചു.

2023 മെയ് 31 മുതൽ, ഖത്തറിലെ നാഷണൽ മ്യൂസിയം, ഇസ്ലാമിക് ആർട്ട് മ്യൂസിയം, 3-2-1 ഖത്തർ ഒളിമ്പിക് ആൻഡ് സ്‌പോർട്‌സ് മ്യൂസിയം എന്നിവയിൽ ഖത്തറിലെ പ്രവാസികൾക്ക് 50 QAR ടിക്കറ്റ് നിരക്ക് ഉണ്ടായിരിക്കും.

കൂടാതെ, എജ്യുക്കേഷൻ സിറ്റിയിൽ സ്ഥിതി ചെയ്യുന്ന മതാഫ്: അറബ് മ്യൂസിയം ഓഫ് മോഡേൺ ആർട്ട്, അൽ സുബാറ ഫോർട്ട് ഉൾപ്പെടെയുള്ള പൈതൃക കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം എന്നിവ ഖത്തറിലെ താമസക്കാർക്കും അല്ലാത്തവർക്കും സൗജന്യമായിരിക്കും.

കൂടാതെ, എല്ലാവർക്കും പ്രവേശനക്ഷമത ഉറപ്പാക്കാൻ, നോൺ-റെസിഡന്റ് വിദ്യാർത്ഥികൾക്കും 25+ പേരുള്ള വലിയ ഗ്രൂപ്പുകൾക്കും പുതിയ വിലകളിൽ 50% കിഴിവ് നൽകും.

അതേസമയം 16 വയസ്സിന് താഴെയുള്ള കുട്ടികൾ, ഖത്തർ മ്യൂസിയം ജീവനക്കാർ, ICOM അംഗങ്ങൾ, ഗിഫ്റ്റ് ഷോപ്പുകൾ, കഫേ/റസ്റ്ററന്റ് സന്ദർശകർ, സ്‌കൂൾ, യൂണിവേഴ്‌സിറ്റി ടൂറുകളിൽ പങ്കെടുക്കുന്നവർ എന്നിവർക്ക് ഖത്തർ മ്യൂസിയത്തിന്റെ കലാ സാംസ്‌കാരിക പരിപാടികൾ സൗജന്യമായി ലഭിക്കും.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/DHRyz42WJ9MHbGQePH5iVi

Exit mobile version