ഖത്തറും ‘നോളഡ്ജ്-ബേസ്‌ഡ്’ സമ്പദ്‌വ്യവസ്ഥയിലേക്ക് – ഫിനാൻസ് മാഗസിൻ റിപ്പോർട്ട്

ഖത്തർ വളരെ കുറച്ച് ദശാബ്ദങ്ങൾക്കുള്ളിൽ ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നായി മാറിയതായും, ഇപ്പോൾ, ആ സാമ്പത്തിക ശക്തിയെ ആശ്രയിച്ച് സമ്പദ്‌വ്യവസ്ഥയെ പുനർനിർമിച്ച്, അനവധി പുതിയ അവസരങ്ങൾ സൃഷ്ടിക്കാനാണ് ഖത്തർ ശ്രമിക്കുന്നതെന്നും ഗ്ലോബൽ ഫിനാൻസ് മാഗസിന്റെ പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഖത്തറിന്റെ സാമ്പത്തിക ശക്തിക്ക് അടിസ്ഥാനമാണ് അതിന്റെ വിസ്തൃതമായ പ്രകൃതി വാതക സംഭരണം — ലോകത്തിലെ മൂന്നാമത്തെ വലിയതാണ് ഇത്. ഗൾഫ് രാജ്യങ്ങൾ പോലെ, ദോഹയും ഒരു “നോളഡ്ജ്-ബേസ്‌ഡ്” സമ്പദ്‌വ്യവസ്ഥയിലേക്ക് മാറാൻ ലക്ഷ്യമിടുകയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

“ഭാവിയിൽ സാങ്കേതിക രംഗത്ത് മുന്നണി രാജ്യമായ് മാറാനുള്ള ശ്രമത്തിലാണ് ഖത്തർ, എങ്കിലും ഹൈഡ്രോകാർബണുകൾ ഇപ്പോഴും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ നിയന്ത്രിക്കുന്നു. രാജ്യത്തിന്റെ 90 ശതമാനം കയറ്റുമതികൾക്കും 80 ശതമാനം വരുമാനത്തിനും ഇത് പ്രധാന പങ്കുവഹിക്കുന്നു. 2030 ഓടെ ഗ്രീൻഹൗസ് വാതകങ്ങളുടെ ഉല്പാദനം 25 ശതമാനം കുറയ്ക്കാനുള്ള ലക്ഷ്യവും ഖത്തർ മുന്നോട്ട് വെച്ചിട്ടുണ്ട്.” കാർബൺ ക്യാപ്ചർ ആൻഡ് സ്റ്റോറേജ് (CCS) പോലുള്ള ശുദ്ധമായ ഉത്പാദന സാങ്കേതികവിദ്യകളിൽ രാജ്യത്തിന് മുന്നേറ്റമുണ്ട്. 2035 ഓടെ CCS ശേഷി 400 ശതമാനം വർധിപ്പിക്കാൻ പദ്ധതി രൂപീകരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/G86AqcQXEij7Ed3MEgfRmp

Exit mobile version