സ്ഥാപനങ്ങൾക്കായി ‘നാഷണൽ സ്പോർട്സ് ഡേ അവാർഡ്’ അവതരിപ്പിച്ച് ഖത്തർ; എങ്ങനെ പങ്കെടുക്കാം

ജീവനക്കാർക്കിടയിൽ കായിക സംസ്കാരം പ്രോത്സാഹിപ്പിക്കുന്ന ഏജൻസികളെ ആദരിക്കുന്നതിനായി, ഖത്തറിന്റെ ദേശീയ കായിക ദിന കമ്മിറ്റി, ദേശീയ കായിക ദിനം 2025 അവാർഡ് പ്രഖ്യാപിച്ചു.

ലുസൈൽ സ്‌പോർട്‌സ് ഹാളിൽ നടന്ന പത്ര സമ്മേളനത്തിൽ സ്‌പോർട്‌സ് ആൻഡ് യൂത്ത് മന്ത്രിയുടെ ഉപദേഷ്ടാവ് അബ്ദുൽറഹ്മാൻ ബിൻ മുസല്ലം അൽ ദോസരി പൊതു, സ്വകാര്യ ഏജൻസികളെ ലക്ഷ്യമിട്ടുള്ള അവാർഡിൻ്റെ വിശദാംശങ്ങൾ അവതരിപ്പിച്ചു.

ഈ അവാർഡ് ഖത്തരി സമൂഹത്തിലെ പൊതുജനാരോഗ്യവും കായികക്ഷമതയും വർധിപ്പിക്കുമെന്നും തങ്ങളുടെ ജീവനക്കാർക്ക് ആരോഗ്യകരവും ഊർജസ്വലവുമായ തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യാൻ ഏജൻസികളെ പ്രേരിപ്പിക്കുന്നതായും ദേശീയ കായിക ദിന കമ്മിറ്റി ചെയർപേഴ്‌സൺ കൂടിയായ അൽ ദോസരി പറഞ്ഞു.

സ്പോർട്സ് സുസ്ഥിരമായ ജീവിതശൈലിയായി വിഭാവനം ചെയ്യുന്ന ദേശീയ കായിക ദിന കാഴ്ചപ്പാടിന് അനുസൃതമായി വർഷം മുഴുവനും കായിക മത്സരങ്ങൾ സംഘടിപ്പിക്കാനുള്ള ശ്രമങ്ങൾക്കുള്ള അംഗീകാരമായാണ് ഈ നടപടിയെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മത്സരിക്കുന്ന ഏജൻസികൾ അവരുടെ പ്രവർത്തനങ്ങളുടെ ഫോട്ടോകളും വീഡിയോകളും അവരുടെ സോഷ്യൽ മീഡിയയിൽ #In_Time, #Sports_Is_Life എന്നീ ഹാഷ്‌ടാഗുകൾ വഴി അപ്‌ലോഡ് ചെയ്യുകയും ദേശീയ കായികദിന അക്കൗണ്ട് ടാഗ് ചെയ്യുകയും വേണം. 

ഇവൻ്റ് വിശദാംശങ്ങളും മത്സരാർത്ഥികളുടെ എണ്ണവും ഉൾപ്പെടെ കായിക യുവജന മന്ത്രാലയത്തിൻ്റെ വെബ്‌സൈറ്റിൽ ഇവൻ്റ് ഫോമും അവർ പൂരിപ്പിക്കേണ്ടതുണ്ട്.

മെഡിക്കൽ ടീമുകൾ ഉൾപ്പെടെയുള്ള എല്ലാ സുരക്ഷാ ആവശ്യകതകളും എല്ലാ മത്സരാർത്ഥികളും പാലിക്കണമെന്ന് അൽ ദോസരി അഭ്യർത്ഥിച്ചു.

മത്സരിക്കുന്ന ഏജൻസികൾ നാല് മാനദണ്ഡങ്ങൾക്കനുസരിച്ച് പോയിൻ്റുകൾ സ്കോർ ചെയ്യും – ഇവൻ്റുകളുടെ എണ്ണം, ഇവൻ്റ് ദൈർഘ്യം, പങ്കെടുക്കുന്നവരുടെ എണ്ണം, സ്പോർട്സ് ഫോർ ഓൾ കലണ്ടറിൽ പങ്കെടുക്കുന്ന ഏജൻസി ജീവനക്കാരുടെ എണ്ണം എന്നിവയാണവ.

അതേസമയം, ഖത്തർ സ്‌പോർട്‌സ് ഫോർ ഓൾസ് (ക്യുഎസ്എഫ്എ) ഇവൻ്റ്‌സ് ആൻഡ് ആക്‌റ്റിവിറ്റീസ് ഡയറക്ടർ അബ്ദുല്ല അൽ ദോസരി ക്യുഎസ്എഫ്എ 750 സൗജന്യ കായിക മത്സരങ്ങൾ വ്യക്തികൾക്ക് വർഷം മുഴുവനും വാഗ്ദാനം ചെയ്യുന്നതായി പറഞ്ഞു. എല്ലാ ഗ്രൂപ്പുകൾക്കും എല്ലാ കാലാവസ്ഥയിലും കായിക പരിശീലനം കാര്യക്ഷമമാക്കിയ പൊതു കായിക അടിസ്ഥാന സൗകര്യങ്ങളെ അദ്ദേഹം പ്രശംസിച്ചു. 

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/G86AqcQXEij7Ed3MEgfRmp

Exit mobile version