ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുന്നതിനായി ജീൻ ബാങ്ക് നിർമ്മിക്കുന്നതിൽ ഖത്തർ വലിയ മുന്നേറ്റം നടത്തി. തക്കാളി, ബീൻസ്, സ്വീറ്റ് കോൺ തുടങ്ങിയ വിളകളിൽ നിന്നുള്ള 5 ദശലക്ഷം വിത്തുകളാണ് ഈ ബാങ്ക് കൈവശം സൂക്ഷിച്ചു വെച്ചിരിക്കുന്നത്. അവ ദീർഘകാലത്തേക്ക് ഉപയോഗയോഗ്യമായി നിലനിർത്തുന്നതിന് മൈനസ് 80 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കുകയും ചെയ്യുന്നു.
ബാങ്കിൽ നിലവിൽ 1,038 ഇനം വിത്തുകളുണ്ടെന്ന് കാർഷിക ഗവേഷണ വകുപ്പ് ഡയറക്ടർ ഹമദ് സാകേത് അൽ ഷമ്മാരി പങ്കുവെച്ചു. കൂടുതലും ഭക്ഷ്യവിളകൾക്കായുള്ളതാണ്. ഖത്തറിൻ്റെ പരിസ്ഥിതിക്ക് അനുയോജ്യമായതും കൂടുതൽ കാലം കൃഷി ചെയ്യാൻ കഴിയുന്നതുമായ കഴിഞ്ഞ ഒരു പുതിയ തക്കാളി ഇനം അഞ്ചു വർഷമായി അവർ വികസിപ്പിച്ചെടുക്കുകയും ചെയ്‌തിട്ടുണ്ട്.
2021 മുതൽ, ഭക്ഷ്യവിളകളുടെ വിത്ത് സംരക്ഷിക്കുന്നതിൽ ഖത്തർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു, ഭക്ഷ്യ സുരക്ഷയും സുസ്ഥിര കൃഷിയും ഉറപ്പാക്കാൻ FAO, AOAD പോലുള്ള ആഗോള സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കുന്നു. നേരത്തെ, ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനായി മരുഭൂമിയിലെ സസ്യ വിത്തുകൾ സംരക്ഷിക്കുന്നതിനായിരുന്നു അവർ ശ്രമങ്ങൾ നടത്തിയിരുന്നത്.
ഖത്തർ ജീൻ ബാങ്ക് പദ്ധതി 2010ൽ ആരംഭിച്ചത് മരുഭൂമിയിലെ സസ്യങ്ങളുടെ സർവേകളോടെയാണ്. 2010-നും 2021-നും ഇടയിൽ, 600-ലധികം ഫീൽഡ് സന്ദർശനങ്ങൾ നടത്തി, ഖത്തറിലെ 75% സസ്യജാലങ്ങളെയും ഇതിൽ ഉൾക്കൊള്ളുന്നുണ്ട് . ദീർഘകാല, ഹ്രസ്വകാല, ഇടത്തരം വിത്ത് സംഭരിക്കുന്നതിനായി ജീൻ ബാങ്കിന് നാല് വിഭാഗങ്ങളുണ്ട്.
മുനിസിപ്പാലിറ്റി മന്ത്രാലയം പ്രാദേശിക വിത്ത് വികസിപ്പിക്കുന്നതിനും കൃഷി മെച്ചപ്പെടുത്തുന്നതിനും ബയോടെക്നോളജി പോലുള്ള നൂതന സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നു. പ്രാദേശിക കാലാവസ്ഥയ്ക്ക് അനുയോജ്യമായ കാർഷിക പരിഹാരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ഖത്തറിൻ്റെ ഭക്ഷ്യസുരക്ഷാ തന്ത്രത്തിൻ്റെ ഭാഗമാണ് ഈ ശ്രമങ്ങൾ.