ഖത്തർ സേനയുടെ പരീക്ഷണ വെടിവെപ്പ് നടക്കും, സ്വയരക്ഷക്ക് മുൻകരുതൽ പാലിക്കാൻ മുന്നറിയിപ്പ്

ദോഹ: അൽ വക്ര മുൻസിപ്പാലിറ്റിയിലെ മെസഈദിനടുത്തുള്ള നാവികസേനാ പ്രാന്തങ്ങളിൽ ഖത്തർ നാവിക സേന പരീക്ഷണടിസ്ഥാനത്തിലുള്ള ഷൂട്ടിംഗ് പരിശീലനം സംഘടിപ്പിക്കും. ആയതിനാൽ സമീപവാസികളും സഞ്ചാരികളും മേഖലയിൽ ജാഗ്രതയോടെ ഇടപെടണമെന്നും സ്വയസുരക്ഷക്കുള്ള മുൻകരുതലുകൾ പാലിക്കണമെന്നും ഖത്തർ സായുധ സേന ജനറൽ കമാൻഡ് മുന്നറിയിപ്പ് നൽകി.

ജൂലൈ 8 വരെ നീണ്ടുനിൽക്കുന്ന പരിശീലനം രാവിലെ 6 മുതൽ വൈകുന്നേരം 6 വരെയായിരിക്കും. ഹവർ 05 ബോട്ടിന്റെ 76 എംഎം ഗണ്ണുകളാണ് പരീക്ഷണ വെടിവെപ്പിന് ഉപയോഗിക്കപ്പെടുന്നത്. കിഴക്ക് നിന്ന് ഫാഷ്ത് അൽ ഹദീദിന് അടുത്തായി മെസഈദ് പോർട്ടിൽ നിന്ന് 105 ഡിഗ്രീ കോണിൽ, മെസഈദിന് കിഴക്ക് 40 കിലോമീറ്റർ ചുറ്റളവിൽ, തെക്ക് ഷെറഔഅ ദ്വീപ് വരെയാണ് ഷൂട്ടിംഗ് റേഞ്ച്. ഈ പരിധിയിൽ വരുന്നവർ സ്വയം സുരക്ഷക്കുള്ള മുൻകരുതലുകൾ പാലിക്കണമെന്നാണ് നിർദ്ദേശം.

Exit mobile version