താൽക്കാലികമായി നിർത്തുന്ന യുഎഇ ബിഗ്ടിക്കറ്റിലെ ‘അവസാന’ വിജയിയായി ഖത്തർ പ്രവാസി

താൽക്കാലികമായി നിർത്തിവെച്ച അബുദാബി ബിഗ് ടിക്കറ്റിലെ “അവസാന” പ്രതിവാര നറുക്കെടുപ്പിൽ ഖത്തറിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസിക്ക് 10 ദശലക്ഷം ദിർഹം (22,74,12,857 രൂപ) സമ്മാനമായി ലഭിച്ചു.

262 നമ്പർ റാഫിൾ ഡ്രോ 056845 എന്ന നമ്പർ ടിക്കറ്റ് വാങ്ങിയ തമിഴ്നാട് സ്വദേശിയായ രമേശ് പെസലാലു കണ്ണൻ ആണ് വിജയി. കഴിഞ്ഞ 15 വർഷമായി ഖത്തറിൽ മെക്കാനിക്കൽ ടെക്‌നീഷ്യനായി ജോലി ചെയ്യുകയാണ് രമേഷ്. തൻ്റെ പത്ത് സുഹൃത്തുക്കൾക്കൊപ്പമാണ് അദ്ദേഹം ടിക്കറ്റ് വാങ്ങിയത്.

.

കഴിഞ്ഞ മാസം, ഒരു നമ്പർ മാത്രം വ്യത്യാസത്തിലാണ് തനിക്ക് സമ്മാനം നഷ്ടമായത് എന്ന് അദ്ദേഹം പറഞ്ഞു . “ഒറ്റ അക്കമൊഴികെയുള്ള സംഖ്യകളുടെ അതേ ക്രമം എനിക്കുണ്ടായിരുന്നു. എന്നിട്ടും, ഒരു ദിവസം ഞാൻ വിജയിക്കുമെന്ന് എനിക്കറിയാമായിരുന്നു,” രമേശ് ബിഗ് ടിക്കറ്റ് ഹോസ്റ്റിനോട് പറഞ്ഞു.

“അല്ലാഹു എനിക്ക് ഈ ഭാഗ്യം കൊണ്ടുവന്നത് വിശുദ്ധ റംസാൻ മാസത്തിലാണ്. ഞാൻ യഥാർത്ഥത്തിൽ അനുഗ്രഹീതനാണ്, ”അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, യുഎഇയിലെ ഗെയിമിംഗ് റെഗുലേറ്ററി അതോറിറ്റിയുടെ പുതിയ നിർദ്ദേശങ്ങൾക്ക് അനുസൃതമായി തിങ്കളാഴ്ച അബുദാബിയുടെ ബിഗ് ടിക്കറ്റ് അതിൻ്റെ പ്രവർത്തനങ്ങൾക്ക് താൽക്കാലിക വിരാമം പ്രഖ്യാപിച്ചിരുന്നു.

“ഈ ഇടവേളയിൽ, നിങ്ങളുടെ അചഞ്ചലമായ പിന്തുണക്ക് ഞങ്ങൾ ഹൃദയംഗമമായ അഭിനന്ദനം അറിയിക്കുന്നു. ഞങ്ങളുടെ എല്ലാ സമ്മാനങ്ങളിലും സുതാര്യത, ഉത്തരവാദിത്തം, സമഗ്രത എന്നിവയുടെ ഉയർന്ന നിലവാരം നിലനിർത്താൻ ബിഗ് ടിക്കറ്റ് പ്രതിജ്ഞാബദ്ധമാണ്,” അധികൃതർ വ്യക്തമാക്കി.

പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തുന്ന മൂന്നാമത്തെ പ്രധാന റാഫിൾ ഡ്രോ ഓപ്പറേറ്ററാണ് ബിഗ് ടിക്കറ്റ്.  ഈ വർഷം ജനുവരി 1 മുതൽ, മഹ്‌സൂസും എമിറേറ്റ്‌സ് ഡ്രോയും യുഎഇയിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിയിരുന്നു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5

Exit mobile version