എൽഎൻജി കാരിയറുകളുടെ നിർമ്മാണം: ഹ്യുണ്ടായിയുമായി കൂറ്റൻ കരാർ ഒപ്പിട്ട് ഖത്തർ എനർജി

17 അത്യാധുനിക എൽഎൻജി കാരിയറുകളുടെ നിർമ്മാണത്തിനായി കൊറിയയിലെ എച്ച്ഡി ഹ്യൂണ്ടായ് ഹെവി ഇൻഡസ്ട്രീസുമായി (എച്ച്എച്ച്ഐ) ഖത്തർ എനർജി കരാർ ഒപ്പിട്ടു.14.2 ബില്യൺ ഖത്തർ റിയാൽ മൂല്യമുള്ള ഈ കരാർ ഖത്തർ എനർജിയുടെ എൽഎൻജി കപ്പൽ ഏറ്റെടുക്കൽ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമിടുന്നു.

ഇത് നോർത്ത് ഫീൽഡ് എൽഎൻജി വിപുലീകരണത്തിൽ നിന്നും ഗോൾഡൻ പാസ് എൽഎൻജി കയറ്റുമതി പദ്ധതികളിൽ നിന്നും എൽഎൻജി ഉൽപ്പാദന ശേഷി വിപുലീകരിക്കുന്നതിന്റെ തുടർചയാണ്.

കൊറിയൻ, ചൈനീസ് കപ്പൽശാലകളിൽ നിർമിക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ഖത്തർ എനർജി കരാറെടുത്ത 60 കപ്പലുകൾക്കൊപ്പം, ഖത്തർ എനർജിക്കും അതിന്റെ അനുബന്ധ സ്ഥാപനങ്ങൾക്കും വിതരണം ചെയ്യാനുള്ള സ്ഥിരീകരിക്കപ്പെട്ട പുതിയ എൽഎൻജി കപ്പലുകളുടെ എണ്ണം 77 ആയി പുതിയ കരാർ വർധിപ്പിക്കുന്നു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv

Exit mobile version