പുതിയ ഖത്തർ ഡിജിറ്റൽ ഐഡൻ്റിറ്റി (ക്യുഡിഐ) ആപ്പ് അവതരിപ്പിച്ച് ആഭ്യന്തര മന്ത്രാലയം. ഇന്നലെ മിലിപോൾ ഖത്തർ 2024-ലാണ് പുതിയ ആപ്പ് അവതരിപ്പിച്ചത്.
പേഴ്‌സണൽ കാർഡുകളുടെയും പ്രധാനപ്പെട്ട രേഖകളുടെയും ഡിജിറ്റൽ പതിപ്പുകൾ സൂക്ഷിച്ചു വെക്കുന്നതിനുള്ള സൗകര്യപ്രദമായ മാർഗമാണ് ക്യുഡിഐ ആപ്പ്. ഇതുവഴി ഖത്തറിലുള്ളവർക്ക് ഫിസിക്കൽ ഡോക്യുമെൻ്റുകൾ ഇല്ലാതെ തന്നെ ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കാം.
ഡിജിറ്റൽ വാലറ്റിന് സമാനമാണ് ഡിജിറ്റൽ ഐഡന്റിറ്റി ആപ്പ്. ഉപയോക്താവിന്റെ പാസ്‌പോർട്ട്, ഐഡി കാർഡ്, നാഷണൽ അഡ്രസ്, ഡ്രൈവിംഗ് ലൈസൻസ്, എസ്റ്റാബ്ലിഷ്‌മെന്റ് രജിസ്ട്രേഷൻ കാർഡ്, വെപ്പൺ പെർമിറ്റ് കാർഡ് എന്നിവയുടെ ഡിജിറ്റൽ പകർപ്പുകൾ ആപ്പിൽ ഉണ്ടാകും.
ഖത്തർ ഡിജിറ്റൽ ഐഡൻ്റിറ്റി ആപ്പ് നൽകുന്ന ചില പ്രധാന സവിശേഷതകളും സേവനങ്ങളും ഇതാ:
– ഫിംഗർ പ്രിന്റ് അല്ലെങ്കിൽ ഫേസ് ഐഡി പോലുള്ള ബയോമെട്രിക് ഡാറ്റ ഉപയോഗിച്ച് ലോഗിൻ, ആക്റ്റിവേഷൻ ചെയ്യൽ
– ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഓൺലൈൻ സേവനങ്ങളിലേക്ക് നേരിട്ട് ആക്‌സസ്
– ഖത്തറിൻ്റെ അതിർത്തികളിലെ ഇ-ഗേറ്റ്‌സിൽ ആപ്പ് ഉപയോഗിക്കാം
– ഡിജിറ്റൽ വാലറ്റ് ഫീച്ചർ
– ഇലക്ട്രോണിക് സിഗ്നേച്ചർ ഓപ്ഷൻ
– ഡോക്യുമെന്റ് വെരിഫിക്കേഷൻ
– ഡിജിറ്റലി സൈൻ ചെയ്‌ത സർട്ടിഫിക്കറ്റുകളിലേക്കുള്ള ആക്‌സസ്
– ഐഡൻ്റിറ്റി വെരിഫിക്കേഷൻ
ഖത്തർ ഡിജിറ്റൽ ഐഡൻ്റിറ്റി ആപ്പ് ഇപ്പോൾ ആപ്പ് സ്റ്റോറിലും ഗൂഗിൾ പ്ലേയിലും ഡൗൺലോഡ് ചെയ്യാൻ ലഭ്യമാണ്.