ഖത്തർ കപ്പ് ഫൈനലിനൊരുങ്ങി ജാസിം ബിൻ ഹമദ് സ്റ്റേഡിയം

ഖത്തർ കപ്പ് ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ അൽ സദ്ദും, അൽ ദുഹൈലും ഇന്ന് ഏറ്റുമുട്ടും. രാത്രി 10 ന് ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിലാണ് മൽസരം.

ഖത്തർ ഫുട്‌ബോളിലെ രണ്ട് അതികായന്മാരുടെ പ്രകടനം അൽ സദ്ദിന്റെ വേദിയിൽ നിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നുത്. പ്രാദേശിക, വിദേശ താരങ്ങളുടെ മികച്ച സംയോജനമാണ് അൽ സദ്ദിന് ഉള്ളതെങ്കിലും, ഇതുവരെയുള്ള എല്ലാ മത്സരങ്ങളിലും ആധിപത്യം പുലർത്തി ഈ സീസണിൽ മികച്ച ഫോമിലാണ് അൽ ദുഹൈൽ.

സ്റ്റേഡിയങ്ങളുടെ ഗേറ്റുകൾ രാത്രി 8 മണിക്ക് തുറക്കുമെന്നും അസൗകര്യങ്ങൾ ഒഴിവാക്കാൻ ആരാധകർ എത്രയും വേഗം വേദിയിൽ എത്തിച്ചേരണമെന്നും സംഘാടകർ അറിയിച്ചു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/K6aHB4QcILIA2uoZieRCwp

Exit mobile version