ഖത്തർ കൊവിഡ് കേസിൽ ദിനംപ്രതി കുതിച്ചുചാട്ടം

ഖത്തറിൽ ശനിയാഴ്ച 279 പുതിയ കൊവിഡ് കേസുകൾ രേഖപ്പെടുത്തി. ഇതിൽ സാമൂഹ്യ വ്യാപനത്തിലൂടെ മാത്രം 226 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്, വിദേശത്ത് നിന്ന് മടങ്ങിയെത്തിയ യാത്രക്കാരിൽ 53 പേർക്കും രോഗബാധ കണ്ടെത്തി. രാജ്യത്ത് രണ്ട് ദിവസത്തിനകം നൂറിനടുത്ത് കേസുകളാണ് പ്രതിദിനം അധികമായി വന്നത്. ഇന്നലെ 248 കേസുകളും വ്യാഴാഴ്ച 183 കേസുകളും റിപ്പോർട്ട് ചെയ്തു.

രോഗമുക്തി സംഖ്യയും പുതിയ കേസുകളെക്കാൾ കുറഞ്ഞു. 153 പേർ മാത്രമാണ് ഇന്നലെ രോഗമുക്തി കൈവരിച്ചത്. ഇതോടെ, ഖത്തറിലെ ആക്റ്റീവ് കേസുകൾ 2,567 ആയി ഉയർന്നിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വൈറസുമായി ബന്ധപ്പെട്ട പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല, ഇതുവരെയുള്ള മരണങ്ങളുടെ എണ്ണം 614 ആയി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,837 ഡോസുകൾ വാക്‌സിൻ നൽകി. ഇതുവരെ നൽകിയ മൊത്തം ഡോസുകൾ 5,153,010 ആയി. 

86% ത്തോളം പേർ വാക്സിനേഷൻ പൂർത്തിയാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ, ബൂസ്റ്റർ ഡോസ് ക്യാമ്പയിനുമായി മുന്നോട്ട് പോകാൻ ഒരുങ്ങുകയാണ് ആരോഗ്യ മന്ത്രാലയം. 

Exit mobile version