ഖത്തറിൽ സമ്പർക്ക കേസുകൾ താഴോട്ട്; നിലവിലെ നിയന്ത്രണങ്ങൾ തുടരും

ഖത്തറിൽ ഇന്ന് 3294 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 2934 പേർ ഖത്തറിലുള്ളവരും 360 പേർ യാത്രക്കാരുമാണ്. സമ്പർക്ക രോഗികളുടെ എണ്ണത്തിൽ പ്രകടമായ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇന്ന് ഒരു മരണം സംഭവിച്ചു, ആകെ മരണസംഖ്യ 632. 102 പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുണ്ട്.

അതേസമയം, രാജ്യത്ത് നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങൾ തുടരാൻ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനിയുടെ അധ്യക്ഷതയില്‍ ഇന്നലെ നടന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. 

ജനുവരി 8 മുതലാണ് ഖത്തറിൽ മൂന്നാം തരാംഗത്തോടനുബന്ധിച്ച് കോവിഡ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്.

Exit mobile version