ഏറ്റവും വലിയ കമ്പനികളുടെ ഫോബ്‌സ് ലിസ്റ്റിൽ ഇടംപിടിച്ച് ഖത്തറിലെ ഈ കമ്പനികൾ

മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ കമ്പനികളുടെ ഫോബ്‌സ് മാഗസിൻ ലിസ്റ്റിൽ ഇടംപിടിച്ചു ഖത്തറിലെ ഒരു പിടി കമ്പനികൾ. ഖത്തർ എയർവേയ്‌സ്, നാകിലത്, മിലാഹ, ജിഡബ്ല്യൂസി എന്നീ കമ്പനികളാണ് അതാത് ഇനത്തിലെ പ്രധാന ജേതാക്കളിൽ ഇടംപിടിച്ചത്. മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക (മെന) മേഖലയിലെ രണ്ടാമത്തെ വലിയ എയർലൈനായി ഖത്തർ എയർവേയ്‌സ് റാങ്ക് ചെയ്യപ്പെട്ടു.

ഖത്തറിലെ പ്രമുഖ ലോജിസ്റ്റിക്‌സ് ഓപ്പറേറ്ററായ ‘നാകിലാത്’, മെന മേഖലയിലെ മികച്ച 10 ലോജിസ്റ്റിക്‌സുകളിൽ ഒന്നായി. 74 വസലുകൾ ഉള്ള ലോകത്തെ ഏറ്റവും വലിയ എൽഎൻജി ഷിപ്പിംഗ് ഫ്ലീറ്റ്‌ കൈകാര്യം ചെയ്യുന്നത് നാകിലാത് ആണ്.

ഖത്തർ നാവിഗേഷൻ അഥവാ ‘മിലാഹ’യാണ് ഫോബ്‌സ് ലിസ്റ്റിൽ ഇടംപിടിച്ച മറ്റൊരു കമ്പനി. മാരിടൈം ആന്റ് ലോജിസ്റ്റിക്‌സ്, ഓഫ്‌ഷോർ മറൈൻ, ഗാസ് ആന്റ് പെട്രോളിയം, മറൈൻ ടെക്‌നിക്കൽ സർവീസ്, ക്യാപിറ്റൽ എന്നിങ്ങനെ 5 യൂണിറ്റുകളിലായാണ് മിലാഹ പ്രവർത്തിക്കുന്നത്.

ഗൾഫ് വെയർഹൗസിംഗ് കമ്പനി അഥവാ ജിഡബ്ല്യൂസിയും മെനയിലെ 10 ലോജിസ്റ്റിക്‌സ് കമ്പനികളിൽ ഒന്നായി ഫോബ്‌സ് ലിസ്റ്റിൽ ഉണ്ട്. രാജ്യത്തുടനീളമായി 19 സെന്ററുകളുള്ള കമ്പനി ഫിഫ ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക ലോജിസ്റ്റിക്‌സ് പങ്കാളി കൂടിയാണ്.

Exit mobile version