ദോഹ: ബാങ്കുകൾ, എക്‌സ്‌ചേഞ്ച് സ്‌റ്റോറുകൾ, ഇൻഷുറൻസ് കമ്പനികൾ, ഫിനാൻസ്, ഇൻവെസ്റ്റ്‌മെന്റ്, ഫിനാൻഷ്യൽ അഡ്വൈസറി എന്നിവയുൾപ്പെടെ രാജ്യത്തെ എല്ലാ ധനകാര്യ സ്ഥാപനങ്ങൾക്കും ജൂലൈ 10 ഞായര്‍ മുതൽ ജൂലൈ 12 ചൊവ്വ വരെ ബക്രീദ് അവധിയായിരിക്കുമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് അറിയിച്ചു.
എല്ലാ ധനകാര്യ സ്ഥാപനങ്ങളും 2022 ജൂലൈ 13 ബുധനാഴ്ച മുതൽ സേവനം പുനരാരംഭിക്കുമെന്നും ഖത്തർ സെൻട്രൽ ബാങ്ക് വ്യക്തമാക്കി.
നേരത്തെ, ഖത്തറിലെ മറ്റു പൊതുസ്ഥാപനങ്ങൾക്ക് ജൂലൈ 10 മുതൽ 14 വരെ അമീരി ദിവാൻ ഈദ് അവധി പ്രഖ്യാപിച്ചിരുന്നു.