ഖത്തറിൽ ജനന രജിസ്‌ട്രേഷൻ, ജനന സർട്ടിഫിക്കറ്റ് അപേക്ഷ: കേന്ദ്രങ്ങളും പുതുക്കിയ സമയക്രമവും ഇതാണ്.

ദോഹ: രാജ്യത്ത് ജനന റെജിസ്ട്രേഷൻ ഫോമുകളും, ജനന സർട്ടിഫിക്കറ്റ് അപേക്ഷകളും സ്വീകരിക്കുന്ന സമയം പൊതുജനാരോഗ്യ മന്ത്രാലയം പുനഃക്രമീകരിച്ചു. 

വുമണ്സ് വെൽനസ് ആന്റ് റിസർച്ച് സെന്റർ- അൽ ഖോർ, അൽ വക്ര, അൽ അഹ്‌ലി, ദോഹ ക്ലിനിക്ക്, അൽ ഇമാദി, സിദ്ര മെഡിസിൻ എന്നീ ഹോസ്പിറ്റൽ കേന്ദ്രങ്ങളിൽ രാവിലെ 7:30 മുതൽ ഉച്ചയ്ക്ക് 12:30 വരെ അപേക്ഷകൾ സ്വീകരിക്കും.

വുമണ്സ് വെൽനസ് ആന്റ് റിസർച്ച് സെന്റർ, സിദ്ര മെഡിസിൻ, അൽ അഹ്‌ലി ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ ഉച്ചക്ക് 1:30 മുതൽ വൈകിട്ട് 6:30 വരെയും അപേക്ഷാകേന്ദ്രങ്ങൾ പ്രവർത്തിക്കും. 

ഖത്തറിലെ താമസക്കാരായ വിദേശികൾക്ക് കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റിന് അപേക്ഷിക്കാനായി ഹാജരാക്കേണ്ട രേഖകൾ ഇവയാണ്: മാതാവിന്റെയും പിതാവിന്റെയും പാസ്‌പോർട്ടിന്റെ ഒറിജിനലും പകർപ്പും, ഇരുവരുടെയും എൻട്രി വിസയോ റെസിഡൻസ് പെർമിറ്റോ, സർട്ടിഫിക്കറ്റ് ഉടമയായ കുട്ടിയുടെ പാസ്പോർട്ടിന്റെയും ഐഡിയുടെയും ഒറിജിനലും പകർപ്പും, റെപ്രസെന്റീവിന്റെ ഓതറൈസേഷൻ ലെറ്ററും ഐഡി യും. മാതാപിതാക്കളിൽ ആരെങ്കിലും മരണപ്പെട്ടത് ആണെങ്കിൽ മരണ സർട്ടിഫിക്കറ്റിന്റെ കോപ്പി.

Exit mobile version