സൗദിയിലെ അബ ഇൻ്റർനാഷണൽ എയർപോർട്ടിലേക്കുള്ള ഫ്‌ളൈറ്റുകൾ പുനരാരംഭിച്ച് ഖത്തർ എയർവേയ്‌സ്

ലോകത്തിലെ ഏറ്റവും മികച്ച എയർലൈനായി 2024-ൽ സ്‌കൈട്രാക്‌സ് തിരഞ്ഞെടുത്ത ഖത്തർ എയർവേയ്‌സ്, 2025 ജനുവരി 2 വ്യാഴാഴ്‌ച സൗദിയിലെ അബ ഇൻ്റർനാഷണൽ എയർപോർട്ടിലേക്കുള്ള (എഎച്ച്‌ബി) ഫ്ലൈറ്റുകൾ പുനരാരംഭിച്ചു. എയർലൈൻ ഇപ്പോൾ ആഴ്‌ചയിൽ രണ്ടുതവണ അഭയിലേക്ക് പറക്കും, ഇതോടെ എയർലൈനിന്റെ ആഗോള ഡെസ്റ്റിനേഷനുകളുടെ എണ്ണം 170 ആയിട്ടുണ്ട്.

ഈ പുതിയ റൂട്ടിലൂടെ, ഖത്തർ എയർവേയ്‌സ് ഇപ്പോൾ സൗദി അറേബ്യയിലെ 11 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തുന്നു: അബ, അൽഉല, ദമ്മാം, ജിദ്ദ, മദീന, നിയോം, കാസിം, റിയാദ്, തബൂക്ക്, തായിഫ്, യാൻബു എന്നിവയാണത്.

1997 ജനുവരി 29-ന് ജിദ്ദയിലേക്കുള്ള ഉദ്ഘാടന സർവ്വീസോടെ ഖത്തർ എയർവേയ്‌സ് ആദ്യമായി സൗദി അറേബ്യയിലേക്കുള്ള വിമാനങ്ങൾ ആരംഭിച്ചു. സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള യാത്രക്കാർക്ക് മികച്ച യാത്രാനുഭവങ്ങൾ വാഗ്ദാനം ചെയ്യുന്നതിനുള്ള എയർലൈനിൻ്റെ പ്രതിബദ്ധതയാണ് ഈ വിപുലീകരണത്തോടെ വ്യക്തമാകുന്നത്.

ഖത്തർ എയർവേയ്‌സിൻ്റെ വെബ്‌സൈറ്റിലോ മൊബൈൽ ആപ്പിലോ ട്രാവൽ ഏജൻസികൾ വഴിയോ അബഹയിലേക്കുള്ള വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

അഭയിലേക്കുള്ള ഫ്ലൈറ്റ് ഷെഡ്യൂൾ (AHB)
എല്ലാ വ്യാഴാഴ്ച്ചയും ശനിയാഴ്ച്ചയും:
ദോഹ (DOH) മുതൽ അഭ (AHB) വരെ – ഫ്ലൈറ്റ് QR1212: പുറപ്പെടുന്ന സമയം 08:35, എത്തിച്ചേരുന്നത് 11:15
അഭ (AHB) മുതൽ ദോഹ (DOH) വരെ – ഫ്ലൈറ്റ് QR1213: പുറപ്പെടുന്ന സമയം 12:15, എത്തിച്ചേരുന്നത് 14:45

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/KIN30zTLtBDKISiedAzBHx

Exit mobile version