ദോഹ: ഖത്തർ എയർവേയ്‌സ് യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ നിന്നുള്ള സർവീസുകൾ വർധിപ്പിക്കുന്നു. ജൂലൈ 10 മുതൽ അബുദാബിയിൽ നിന്ന് ദോഹയിലേക്ക് ട്രിപ്പിൾ പ്രതിദിന ഫ്‌ളൈറ്റുകൾ ആരംഭിക്കും.
ഈ വർദ്ധനയോടെ, എയർലൈൻ അബുദാബിയിൽ നിന്ന് ആഴ്ചയിൽ 21 സർവീസുകളും ഖത്തർ എയർവേയ്‌സിന്റെ യുഎഇയിലെ മൂന്ന് ഗേറ്റ്‌വേകളിൽ (ദുബായ്, ഷാർജ, അബുദാബി) നിന്നായി മൊത്തം 56 സർവീസുകളും നടത്തും.
യുഎഇയിൽ നിന്നുള്ള യാത്രക്കാർക്ക് കൂടുതൽ കണക്റ്റിവിറ്റിയും സൗകര്യവും നൽകിക്കൊണ്ട് അബുദാബിയിലേക്ക് ആഴ്ചയിൽ ഏഴ് അധിക വിമാനങ്ങൾ നൽകുന്നതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്ന് ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് അക്ബർ അൽ ബേക്കർ പറഞ്ഞു.
ദോഹയ്ക്കും അബുദാബിക്കുമിടയിൽ ഈ അധിക ഫ്ലൈറ്റുകൾ വാഗ്ദാനം ചെയ്യുന്നതിലൂടെ, യാത്രക്കാർക്ക് ഞങ്ങളുടെ വിപുലമായ ശൃംഖല ആസ്വദിക്കാനും ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളമായ ഹമദ് ഇന്റർനാഷണൽ വഴി അവരുടെ യാത്രാ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൽ കൂടുതൽ വഴക്കം നേടാനും കഴിയും.
അബുദാബിയിൽ നിന്നുള്ള യാത്രക്കാർക്ക് ഖത്തർ എയർവേയ്‌സിന്റെ യുഎസ്എ, യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ വിപുലീകരിച്ച നെറ്റ്‌വർക്കിന്റെ പ്രയോജനം ലഭിക്കും. എയർലൈനിന്റെ പുതുതായി സംയോജിപ്പിച്ച റിവാർഡ് കറൻസിയായ Avios ആനുകൂല്യങ്ങൾ ഉപയോഗിക്കാനും യാത്രക്കാർക്ക് കഴിയും.