അക്കോണിന്റെ പാട്ടും മോട്ടോർസ്‌പോർട് ഷോകളും സൗജന്യമായി കാണാം; ഫെബ്രുവരി 22 ന് ലുസൈലിൽ

ഹിപ് ഹോപ്പ് ഐക്കൺ ഗായകൻ അക്കോൺ ഫെബ്രുവരി 22-ന് വൈകിട്ട് 5 ന് ലുസൈൽ ബൊളിവാർഡിൽ നടക്കുന്ന ഖത്തർ എയർവേയ്‌സിന്റെ പ്രത്യേക ഷോയിൽ പരിപാടി അവതരിപ്പിക്കും. 2023-ൽ ഖത്തർ ആതിഥേയത്വം വഹിക്കുന്ന നിരവധി മോട്ടോർസ്‌പോർട്ട് ഇവന്റുകളുടെ ആഘോഷത്തിന്റെ ഭാഗമായാണ് പ്രത്യേക സായാഹ്നം.

ഇവന്റ് പൊതുജനങ്ങൾക്ക് സൗജന്യമാണ് എന്നതാണ് ഏറ്റവും പ്രധാന സവിശേഷത. കൂടാതെ മറ്റ് വിനോദ പരിപാടികൾ, ആക്ടിവേഷനുകൾ, കരിമരുന്ന് പ്രകടനം എന്നിവയും ഉൾപ്പെടുന്നു.

പ്രശസ്ത ഖത്തറി റാലി ഡ്രൈവർ നാസർ അൽ അത്തിയയുടെ പ്രത്യേക ഷോയും ഇവന്റിന്റെ ഹൈലൈറ്റാണ്.

ഡേവിഡ് കോൾത്താർഡിന്റെ ഫോർമുല 1 (F1) റെഡ് ബുൾ കാർ ഡ്രൈവ്; ഡാനി പെഡ്രോസയുടെ മോട്ടോജിപി ബൈക്ക് റൈഡ്; അബ്ദോ ഫെഗാലിയുടെ റെഡ് ബുൾ ഡ്രിഫ്റ്റ് കാർ ഷോ എന്നിവയും കൂടാതെ എഫ്‌ഐഎ വേൾഡ് എൻഡുറൻസ് ചാമ്പ്യൻഷിപ്പ് ഹൈപ്പർകാറിന്റെ സ്റ്റാറ്റിക് ഡിസ്‌പ്ലേയും കാണികൾക്ക് അത്ഭുതമാവും.

ഇവന്റിലേക് സന്ദർശകർക്ക് ഒന്നുകിൽ മെട്രോയിൽ എത്തിച്ചേരാം. അല്ലെങ്കിൽ റൈഡ്-ഷെയറിംഗ് ക്യാബുകളിൽ വരാം. അല്ലെങ്കിൽ സ്വകാര്യ കാറിൽ വരുന്നവർക്ക് ലുസൈൽ ബൊളിവാർഡിന് ചുറ്റുമുള്ള നിരവധി കാർ പാർക്കുകളിൽ പാർക്ക് ചെയ്യാം.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ

Exit mobile version