25% ടിക്കറ്റ് ഡിസ്കൗണ്ടുമായി ഖത്തർ എയർവേയ്‌സ്

ദോഹ: ഖത്തർ ദേശീയ ദിനം പ്രമാണിച്ച് ഖത്തർ എയർവേയ്‌സ് 2022 ഡിസംബർ 17 മുതൽ 2023 ജൂൺ 6 വരെ 150ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള യാത്രകൾക്കായി പ്രീമിയം, ഇക്കണോമി ക്ലാസ് ഫ്ലൈറ്റുകളിൽ 25 ശതമാനം വരെ ടിക്കറ്റ് ഡിസ്കൗണ്ടോടെ എക്‌സ്‌ക്ലൂസീവ് ഓഫറുകൾ പ്രഖ്യാപിച്ചു.

പ്രമോഷന്റെ ഭാഗമായി പ്രീമിയം യാത്ര ചെയ്യുമ്പോൾ പ്രിവിലേജ് ക്ലബ് അംഗങ്ങൾക്ക് 18,000 ബോണസ് Avios ലഭിക്കും.

ഖത്തർ ദേശീയ ദിന എക്‌സ്‌ക്ലൂസീവ് ഓഫർ പ്രയോജനപ്പെടുത്തുന്നതിന്, യാത്രക്കാർക്ക് qatarairways.com/QND, ഏതെങ്കിലും ഖത്തർ എയർവേയ്‌സ് സെയിൽസ് ഓഫീസ് അല്ലെങ്കിൽ ട്രാവൽ ഏജന്റുമാരിൽ നിന്നോ ഫ്ലൈറ്റ് ടിക്കറ്റുകൾ വാങ്ങാം.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB

Exit mobile version