ഫോർമുല വണ്ണിന് വീണ്ടും ആതിഥേയത്വം വഹിക്കാൻ ഖത്തർ; ലോസെയിൽ സർക്യൂട്ട് 2023 കലണ്ടറിൽ

ഖത്തറിന്റെ ലോസെയിൽ ഇന്റർനാഷണൽ സർക്യൂട്ട്, ഫോർമുല 1 – 2023 സീസണിന്റെ, ലോകമാകെയുള്ള ആറിൽ ഒരു വേദിയായി നിശ്ചയിച്ചതായി സ്‌പോർട്‌സ് ഗവേണിംഗ് ബോഡി ഇന്നലെ അറിയിച്ചു. ആസൂത്രണം ചെയ്ത ആറ് എഫ് 1 സ്പ്രിന്റ് റേസുകളിൽ ഒന്ന് ഉൾപ്പെടുന്ന, ജനപ്രിയ റേസ്‌ട്രാക്ക് ഗ്രാൻഡ് പ്രിക്‌സിന് 2023 ഒക്ടോബർ 6-8 തിയ്യതികളിൽ ആതിഥേയത്വം വഹിക്കും. 2021 ന് ശേഷം ഖത്തർ വീണ്ടും ഫോർമുല 1 കലണ്ടറിലേക്ക് തിരിച്ചുവരുന്നതാണ് ഇത്. 2021 ൽ ആരംഭിച്ച ഖത്തർ സീരീസ് ലോകകപ്പ് കാരണമാണ് 2022 ൽ നടക്കാത്തത്.

2023 കലണ്ടർ അനുസരിച്ച്, അസർബൈജാൻ (ബാക്കു സിറ്റി സർക്യൂട്ട്), ഓസ്ട്രിയ (റെഡ് ബുൾ റിംഗ്), ബെൽജിയം (സ്പാ-ഫ്രാങ്കോർചാംപ്സ്), ഖത്തർ (ലോസെയിൽ), യുണൈറ്റഡ് സ്റ്റേറ്റ്സ് (സർക്യൂട്ട് ഓഫ് ദ അമേരിക്കാസ്), സാവോ പോളോ (ഇന്റർലാഗോസ്) എന്നിവിടങ്ങളിൽ സ്പ്രിന്റ് റേസുകൾ നടക്കും.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB

Exit mobile version