ഖത്തറിൽ പ്രതിദിന കൊവിഡ് കേസുകളിൽ വൻ കുതിപ്പ്; ടെസ്റ്റുകളും കൂട്ടി.

ദോഹ: ഈദിന് ശേഷം ഖത്തറിൽ ആഴ്ചകളായി തുടരുന്ന കോവിഡ് കേസ് വർധന അവസാനിക്കുന്നില്ല. ഇന്നലെ പുറത്തുവിട്ട കണക്കുകളിൽ സമീപദിവസങ്ങളിലെ ഉയർന്ന എണ്ണം രോഗികളാണ് രേഖപ്പെടുത്തിയത്. 260 പേർക്കാണ് ഖത്തറിൽ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 169 പേർ ഖത്തറിലുള്ളവരും 91 പേർ വിദേശത്ത് നിന്നെത്തിയ യാത്രക്കാരുമാണ്. ഇതോടെ ആകെ രോഗികൾ 2669 ലേക്ക് ഉയർന്നു. കഴിഞ്ഞ പത്തിൽ കൂടുതൽ ദിവസങ്ങളിൽ, മിക്ക ദിനങ്ങളിലും കേസുകൾ ഇരുന്നൂറിൽ കൂടുതലോ ഇരുന്നൂറിന് അടുത്തോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 

രോഗമുക്തരാവുന്നവരുടെ എണ്ണം പുതുതായി രോഗബാധിതർ ആവുന്നവരെക്കാൾ കുറവാണെന്നതും ആശങ്ക കൂട്ടുന്നു. 146 പേരാണ് ഇന്നലെ രോഗമുക്തി പ്രാപിച്ചത്. അതേ സമയം ടെസ്റ്റുകളിലും വർധനവ് ഉണ്ടായിട്ടുണ്ട്. ഇന്നലെ നടന്ന 29,276 ടെസ്റ്റുകളിൽ നിന്നാണ് ഈ കണക്കുകൾ. മുൻ ദിവസങ്ങളെക്കാൾ കൂടുതലാണ് ഇത്. 6085 പേർ ആദ്യമായാണ് ടെസ്റ്റിന് വിധേയമാകുന്നത്.

ഇന്നലെ 7 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ, 2 പേർക്ക് ഐസിയു സഹായം ആവശ്യമായി വന്നു. അതേസമയം, ആകെ മരണസംഖ്യയിൽ (601) വർധനവില്ലാതെ തുടരുന്നത് ശുഭസൂചനയാകുന്നുണ്ട്. 

Exit mobile version