ഖത്തറിൽ സബ്‌സിഡിയുള്ള സാധനങ്ങളുടെ മറിച്ച് വിൽപ്പന; കാത്തിരിക്കുന്നത് കനത്ത ശിക്ഷ

ലൈസൻസറിൽ നിന്ന് സബ്‌സിഡിയുള്ള സാധനങ്ങൾ വാങ്ങിയതിന് ശേഷം വീണ്ടും വിൽക്കുന്നത് നിരോധിച്ചുകൊണ്ട് വാണിജ്യ വ്യവസായ മന്ത്രാലയം സർക്കുലർ പുറത്തിറക്കി. നിയമലംഘകർക്ക് 5 ലക്ഷം റിയാൽ പിഴയോ ഒരു വർഷം തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കും.

സബ്‌സിഡിയുള്ള സാധനങ്ങൾ വിൽക്കുകയോ കൈമാറുകയോ ചെയ്യുന്നതോ ഏതെങ്കിലും വിധത്തിൽ പുനരുപയോഗിക്കുന്നതോ നിരോധിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

വ്യവസ്ഥകൾ ലംഘിച്ച് സബ്‌സിഡി ഇല്ലാത്തവർക്ക് സബ്‌സിഡിയുള്ള സാധനങ്ങൾ കൈവശം വയ്ക്കുന്നതും നിരോധിച്ചിരിക്കുന്നതായി മന്ത്രാലയം ട്വിറ്ററിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ പറഞ്ഞു. സബ്‌സിഡിയുള്ള ഭക്ഷണസാധനങ്ങൾ രാജ്യത്തിന് പുറത്ത് കൊണ്ടുപോകുന്നതും നിരോധിച്ചിരിക്കുന്നു. 

യോഗ്യതയുള്ള വകുപ്പിൽ നിന്നുള്ള ലൈസൻസില്ലാതെ മറ്റൊരു ഉൽപ്പന്നത്തിന്റെ നിർമ്മാണത്തിനും സബ്‌സിഡിയുള്ള വസ്തുക്കൾ ഉപയോഗിക്കരുത്.

സബ്‌സിഡിയുള്ള ചരക്കുകൾ കൈകാര്യം ചെയ്യുന്ന 2017 ലെ 5-ാം നമ്പർ നിയമത്തിലെ ആർട്ടിക്കിൾ നമ്പർ 11, 12 അനുസരിച്ച് നിയമലംഘകർക്കതിരെ ഈ കനത്ത ശിക്ഷകൾ ചുമത്താനാവും.

Exit mobile version