പ്രീമിയം പെട്രോളിന് നാളെ മുതൽ വില കൂടും

ദോഹ: ഖത്തർ എനർജി 2022 സെപ്തംബർ മാസത്തെ ഇന്ധന വില ഇന്ന് പ്രഖ്യാപിച്ചു. ഏറ്റവും പുതിയ അപ്ഡേറ്റ് പ്രകാരം, പ്രീമിയം പെട്രോളിന് സെപ്തംബറിൽ 5 ദിർഹം കൂടി, ലിറ്ററിന് 1.95 QR ആയി.

സൂപ്പർ ഗ്രേഡ് പെട്രോളിന്റെയും ഡീസലിന്റെയും വില ഓഗസ്റ്റിലെ പോലെ തുടരും. സെപ്റ്റംബറിൽ സൂപ്പർ ഗ്രേഡ് പെട്രോളിന് 2.10 റിയാലും ഡീസലിന് 2.05 റിയാലുമായിരിക്കും വില.

ജൂലൈ, ജൂൺ മാസങ്ങളിൽ, പ്രീമിയം പെട്രോളിന്റെ വില ഓരോ മാസവും 5 ദിർഹം കുറച്ചിരുന്നു. അതേസമയം 2021 നവംബർ മുതൽ സൂപ്പർ ഗ്രേഡ് പെട്രോൾ, ഡീസൽ എന്നിവയിൽ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല.

Exit mobile version