പ്രീമിയർ കാർഗോ പുതിയ ബ്രാഞ്ച് ഇൻഡസ്ട്രിയൽ ഏരിയയിൽ തുറന്നു; 10% ഡിസ്‌കൗണ്ട്

ദോഹ: മിഡിൽ ഈസ്റ്റ് കേന്ദ്രീകരിച്ച പ്രമുഖ കാർഗോ ഗ്രൂപ്പുകളിലൊന്നായ പ്രീമിയർ എക്സ്പ്രസ് കാർഗോ ഖത്തറിലെ തങ്ങളുടെ മൂന്നാമത്തെ ബ്രാഞ്ച് ഇന്ന് ഇൻഡസ്ട്രിയൽ ഏരിയയിൽ പ്രവർത്തനം ആരംഭിച്ചു. ഖത്തറിലെ മൂന്നാമത്തെയും ആഗോളതലത്തിൽ എട്ടാമത്തെയും ബ്രാഞ്ചാണ് ഇന്ന് തുറന്നത്. ഉദ്ഘാടനത്തോടനുബദ്ധിച്ച്, ഡിസംബർ 25 വരെയുള്ള എല്ലാ പിക്കപ്പുകൾക്കും 10% വിലക്കിഴിവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. കമ്പനിയുടെ പത്താം വാർഷികത്തിൽ കൂടിയാണ് പുതിയ ബ്രാഞ്ചിന് തുടക്കമാകുന്നത്.

രാജ്യത്തെ ഏറ്റവും വേഗതയേറിയതും സുരക്ഷിതമായതുമായ കാർഗോ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന പ്രീമിയറിന് നേരത്തെ മുതൽ ദോഹ, അൽ ഖറാഫയിലും അൽ വക്രയിലും ബ്രാഞ്ചുകൾ സ്ഥിതി ചെയ്യുന്നുണ്ട്. ലോകവ്യാപകമായി കര, കടൽ, വ്യോമ മാർഗങ്ങളിലൂടെ ഡോർ ടു ഡോർ സേവനങ്ങൾ ഉൾപ്പെടെ ഉറപ്പുവരുത്തുന്ന പ്രീമിയർ ഏറ്റവും ആധുനികമായ സാങ്കേതിക, സുരക്ഷാ സംവിധാനങ്ങളോടെയാണ് പുതിയ ബ്രാഞ്ചും സജ്ജീകരിച്ചിട്ടുള്ളത്. 

ഇന്ന് നടന്ന ചടങ്ങിൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അബൂബക്കർ സിദ്ധിക്ക്, ഡയറക്ടർ റബീഹ് ഖാലിദ്, ഖത്തർ മാനേജർ ഹാഷിർ എന്നിവർ ഇൻഡസ്ട്രിയൽ ഏരിയ ബ്രാഞ്ച് ഉദ്ഘാടനം നിർവഹിച്ചു.

Exit mobile version